പൃഥ്വിരാജ് ചിത്രം 9 ട്രയിലര്‍

NewsDesk
പൃഥ്വിരാജ് ചിത്രം 9 ട്രയിലര്‍

അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ പൃഥ്വിരാജ് ചിത്രം 9 ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. 100 ഡെയ്‌സ് ഓഫ് ലവ് സംവിധായകന്‍ ജീനസ് മുഹമ്മദ് ഒരുക്കുന്ന മലയാളത്തില്‍ തന്നെ ആദ്യമെന്ന് പറയാവുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് 9. പൃഥ്വിരാജ് ഈ ചിത്രത്തിലൂടെ സ്വന്തമായി നിര്‍മ്മാണരംഗത്തേക്കും കടക്കുകയാണ്. സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 


15 ലീഡിംഗ് ടെലിവിഷന്‍ ചാനലുകളിലൂടെ ജനുവരി 9(ഇന്ന്) രാവിലെ 9മണിക്ക് ആണ് ട്രയിലര്‍ റിലീസ് ചെയ്തത്. ഏഷ്യാനെറ്റ്, സൂര്യ, ഏഷ്യനെറ്റ് മൂവീസ്, സൂര്യ മൂവീസ്, ഏഷ്യനെറ്റ് പ്ലസ്, മനോരമ ന്യൂസ്, കൈരളി, കൊച്ചുടിവി, സൂര്യ കോമഡി,അമൃത, ന്യൂസ് 18 കേരള, കൈരളി വി, പ്യൂപ്പിള്‍, ഏഷ്യനെറ്റ് എച്ച്ഡി, സീ കേരളം എന്നിവയായിരുന്നു ചാനലുകള്‍. മലയാളസിനിമാചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സിനിമയുടെ ട്രയിലര്‍ ഇത്തരത്തില്‍ റിലീസ് ചെയ്യുന്നത്.


അണിയറക്കാര്‍ സിനിമയെ അവതരിപ്പിക്കുന്നത് ഒരു സയന്‍സ് ഫിക്ഷന്‍ ആയാണ്. ഗോദ ഫെയിം വാമിഖ ഗബ്ബി, മംമ്ത മോഹന്‍ദാസ്, പ്രകാശ് രാജ് എന്നിവര്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. അഭിനന്ദന്‍ രാമാനുജം സിനിമാറ്റോഗ്രാഫിയും, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും, ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു. ഡാ തടിയാ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ശേഖര്‍ മേനോനും സംഗീതവുമായി സിനിമയിലെത്തുന്നു.


കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോയതുകാരണം റിലീസിംഗും നീളുകയായിരുന്നു. ഫെബ്രുവരി 7ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Prithviraj movie 9 trailer released

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE