പൃഥ്വിരാജ് ചിത്രം 9ല്‍ പ്രകാശ് രാജ് കഥാപാത്രം ഡോ. ഇനയത്ത് അലി ഖാന്‍

NewsDesk
പൃഥ്വിരാജ് ചിത്രം 9ല്‍ പ്രകാശ് രാജ് കഥാപാത്രം ഡോ. ഇനയത്ത് അലി ഖാന്‍

പൃഥ്വിരാജും പ്രകാശ് രാജും നിരവധി സിനിമകളില്‍ ഒന്നിച്ചിട്ടുണ്ട്. അന്‍വര്‍,മൊഴി തുടങ്ങിയവ ചിലത്, ഇരുവരുടേയും കെമിസ്ട്രി ഏറെ ആസ്വാദ്യവുമാണ്. ഇരുവരുടേയും പുതിയ ചിത്രം 9 ലൂടെ ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ് ഈ ടീം.


അടുത്തിടെ പൃഥ്വിരാജ്, ചിത്രത്തിലെ പ്രകാശ് രാജിന്റെ കഥാപാത്രപോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ഡോ.ഇനിയത്ത് ഖാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ജീനസ് മുഹമ്മദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 


ഫെബ്രുവരി 7ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്, ജനുവരി 9ന് സിനിമയുടെ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യും. പൃഥ്വിരാജും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വാമിഖ ഗബ്ബി, മംമ്ത മോഹന്‍ദാസ്, രാഹുല്‍ മാധവ് എന്നിവരും സിനിമയിലുണ്ട്.

prakash raj's character poster from the movie 9 released

RECOMMENDED FOR YOU: