ടേക്ക് ഓഫ്, ഉയരെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വ്വതി, ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും

NewsDesk
ടേക്ക് ഓഫ്, ഉയരെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വ്വതി, ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും

പാര്‍വ്വതി ,നടനും സംവിധായകനുമായ സിദാര്‍ത്ഥ ശിവയുടെ ചിത്രത്തിലെത്തുന്നുവെന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. ചിത്രത്തില്‍ പാര്‍വ്വതിയ്‌ക്കൊപ്പം ആസിഫ് അലി പ്രധാനകഥാപാത്രമായെത്തുമെന്നാണ് പുതിയ വാര്‍ത്ത. ആസിഫ്, പാര്‍വ്വതി എന്നിവര്‍ ഒരുമിക്കുന്നത് ഇതോടെ മൂന്നാമത്തെ തവണയാകും. മുമ്പ് ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഇപ്പോള്‍ ഉയരെ എന്ന ചിത്രത്തില്‍ ഇരുവരുമുണ്ട്. കൂടാതെ ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിലും ഇരുവരുമുണ്ട്. എന്നാല്‍ ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകളുണ്ടോ എന്ന വ്യക്തമല്ല.


ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിദാര്‍ത്ഥ് ശിവയുടെ ചിത്രം മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. 101 ചോദ്യങ്ങള്‍, എയിന്‍,സഖാവ്, കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ എന്നീ ചിത്രങ്ങള്‍ സിദാര്‍ത്ഥ് മുമ്പ് ഒരുക്കിയിട്ടുണ്ട്. ഇതില്‍ 101 ചോദ്യങ്ങള്‍, 2012ല്‍ ദേശീയപുരസ്‌കാരം സ്വന്തമാക്കിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ എയിന്‍ എന്ന ചിത്രവും ദേശീയ അവാര്‍ഡിനര്‍ഹമായി. മലയാളത്തിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരമായിരുന്നു.


ഉയരെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനത്തേക്കെത്തുകയാണ്. ചിത്രത്തില്‍ ആസിഫ്, പാര്‍വ്വതി, ടൊവിനോ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് ടീമിന്റേതാണ്.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE