മമ്മൂട്ടി ചിത്രം പേരന്‍പ് ട്രയിലറെത്തി

NewsDesk
മമ്മൂട്ടി ചിത്രം പേരന്‍പ് ട്രയിലറെത്തി

മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരത്തിന്റെ തമിഴ് ചിത്രം പേരന്‍പ് ട്രയിലര്‍ റിലീസ് ചെയ്തു. അടുത്ത മാസം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമ, ഗോവ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ഷോയും നടത്തി. രണ്ട് വേദികളിലും ഗംഭീരസ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചത്.


റാം എഴുതി സംവിധാനം ചെയ്യുന്ന സിനമ, പേരന്‍പ് പറയുന്നത് ഒരു അച്ഛന്റേയും സ്പാസറ്റിക് പരാലിസിസ് ബാധിച്ച മകളുടേയും കഥയാണ്. മമ്മൂട്ടിയും 'തങ്ക മീന്‍കള്‍' ഫെയിം സാധനയും ആണ് പ്രധാനവേഷങ്ങളിലെത്തുന്നത്.  ചിത്രത്തിന്റെ ടീസറുകള്‍ അണിയറക്കാര്‍ നേരത്തേ പുറത്തിറക്കിയിരുന്നു. എല്ലാ ടീസറുകളിലേയും അച്ഛന്റേയും മകളുടേയും പ്രകടനം ഹൃദയസ്പര്‍ശികളായിരുന്നു. 


സിനിമയില്‍ അഞ്ജലി, സമുദ്രക്കനി, സുരാജ് വെഞാറമൂട്, അഞ്ജലി അമീര്‍ എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. യുവാന്‍ ശങ്കര്‍ രാജ സംഗീതസംവിധാനം ചെയ്യുന്ന സിനിമയുടെ സിനിമാറ്റോഗ്രാഫി തേനി ഈശ്വറിന്റേതാണ്.


റോട്ടര്‍റാം ഫിലിം ഫെസ്റ്റിവല്‍, ഷാംഗായി ഫെസ്റ്റിവല്‍, ഗോവയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങൡലെല്ലാം ചിത്രത്തിന്റെ സ്‌ക്രീനിംഗ് നടത്തിയിരുന്നു.

official trailer of the most anticipated movie "Peranbu"

RECOMMENDED FOR YOU: