പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്രയുടെ ടീസര്‍ പുറത്തിറങ്ങി

NewsDesk
പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്രയുടെ ടീസര്‍ പുറത്തിറങ്ങി

നവാഗതസംവിധായകനായ ജെ കൃഷ്ണന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ സിനിം എസ്രയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ പൃഥ്വിരാജിനേയും നായിക പ്രിയാ ആനന്ദിനേയും കാണാം.

സംവിധായകന്‍ ജെ.കൃഷ്ണന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ടൊവിനോ തോമസ്, സുജിത്ത് ശങ്കര്‍, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സുജിത്ത് വാസുദേവ് ആണ് ക്യാമറ.ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ചിത്രം ഡിസംബറില്‍ തിയേറ്ററില്‍ എത്തും. എസ്രയുടെ വീഡിയോ ടീസര്‍ കാണാം.


 

official teaser of movie Ezra released

RECOMMENDED FOR YOU: