മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ അവസാനഘട്ട ചിത്രീകരണം ഒക്ടോബറില്‍ പൂര്‍ത്തിയാക്കും

NewsDesk
മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ അവസാനഘട്ട ചിത്രീകരണം ഒക്ടോബറില്‍ പൂര്‍ത്തിയാക്കും

ഒടിയന്‍ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. കൊച്ചിയില്‍ ഒക്ടോബര്‍ പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനാകുന്ന സിനിമ ഈ വര്‍ഷം ആദ്യമാണ് ചിത്രീകരണം ആരംഭിച്ചത്. മോഹന്‍ലാല്‍ വിവിധ ഗെറ്റപ്പുകളില്‍ ആണ് എത്തുന്നത്. 


ഒക്ടോബര്‍ 16മുതല്‍ 18 വരെ കൊച്ചിയില്‍ മൂന്നുദിവസത്തെ ചിത്രീകരണം കൂടിയുണ്ടാകുമെന്നാണ് അറിയുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. സിനിമയുടെ ആദ്യ ട്രയിലര്‍ കായംകുളം കൊച്ചുണ്ണി തിയേറ്ററിലെത്തുമ്പോള്‍ റിലീസ് ചെയ്യാനിരി്കകുകയാണ്. ഒക്ടോബര്‍ 11ന് കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്യുന്നതിന് അല്പം മുമ്പായി ഓണ്‍ലൈനില്‍ ട്രയിലറെത്തും. 


മോഹന്‍ലാല്‍  ഇപ്പോള്‍ സൂര്യ - കെവി ആനന്ദ് ചിത്രം മണാലിയില്‍ ചിത്രീകരണത്തിലാണ്. ഒടിയന്‍ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ലൂസിഫര്‍ ചിത്രീകരണത്തിലേക്ക് കടക്കും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍.

odiyan to wrap up shoot by mid October

RECOMMENDED FOR YOU: