ഒടിയന്‍ റിലീസ് തീയ്യതി കായംകുളം കൊച്ചുണ്ണിയ്ക്കായി നീട്ടിവച്ചു

NewsDesk
ഒടിയന്‍ റിലീസ് തീയ്യതി കായംകുളം കൊച്ചുണ്ണിയ്ക്കായി നീട്ടിവച്ചു

മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഒരു മികച്ച ചിത്രം ആണ് ഒടിയന്‍ എന്നതില്‍ സംശയമില്ല. കഥാപാത്രത്തിനായി ലാലേട്ടന്‍ തടി കുറച്ചതും , വ്യത്യസ്ത ഗെറ്റപ്പുകളില്‍ സിനിമയില്‍ എത്തുന്നതുമെല്ലാം വാര്‍ത്തകളായിരുന്നു. വിഎശ്രീകുമാര്‍ ഒരുക്കുന്ന ഫാന്റസി ത്രില്ലര്‍ ചിത്രമാണിത്. 


ഒക്ടോബര്‍ 18ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്., എന്നാല്‍ പ്ലാനില്‍ മാറ്റം വരുത്തിയതായാണ് പുതിയ വാര്‍ത്തകള്‍. കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മലയാളസിനിമകളുടെ റിലീസ് വൈകിയത് കാരണമാണിത്.


നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി, മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്നു, ഒക്ടോബറില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. അതുകൊണ്ട് ഒടിയന്‍ റിലീസ് ഡിസംബര്‍ പകുതിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടും ബിഗ്ബഡ്ജറ്റ് ചിത്രങ്ങളാണ് എന്നതാണ് കാരണം.
 

odiyan release date postponed

RECOMMENDED FOR YOU: