ഒടിയന്‍ ട്രയിലര്‍ എത്തി

NewsDesk
ഒടിയന്‍ ട്രയിലര്‍ എത്തി

വിഎ ശ്രീകുമാര്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഒഫീഷ്യല്‍ ട്രയിലര്‍ എത്തി. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലാണ് ട്രയിലര്‍ എത്തിയിരിക്കുന്നത്. ട്രയിലര്‍ തിയേറ്ററുകളിലൂടെ ഒക്ടോബര്‍ 11ന് കായംകുളം കൊച്ചുണ്ണി റിലീസിനൊപ്പം റിലീസ് ചെയ്യാനിരിക്കുകയാണ് അണിയറക്കാര്‍.
1.27മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രയിലറില്‍ സിനിമയിലെ ആകര്‍ഷകമായ വിഷ്വലുകളും ഒപ്പം പ്രേക്ഷകരുടെ കാംക്ഷ വര്‍ധിപ്പിക്കുന്ന സീനുകളുമാണുള്ളത്. മോഹന്‍ലാല്‍ മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളില്‍ ട്രയിലറിലെത്തുന്നു. മാണിക്യന്റെ ചെറുപ്പവും കാണിക്കുന്നുണ്ട് ട്രയിലറില്‍. 


മാണിക്യന്‍ എന്ന കഥാപാത്രയാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.ഒടിവിദ്യ കാണിക്കുന്ന വ്യക്തി. സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ദേശീയഅവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ്. ഒടിയന്‍ എന്നത് കേരളത്തിലെ നാടന്‍കഥകളുടെ ഭാഗമാണ്. ഇതാദ്യമായാണ് അവരുടെ കഥ സിനിമയായെത്തുന്നത്. പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.


ഡിസംബര്‍ പകുതിയോടെ ചിത്രം തിയേറ്ററുകളിലേക്കെത്തും. മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

odiyan official trailer released in social media

RECOMMENDED FOR YOU: