ഒടിയന്‍ ആദ്യഗാനം എത്തി, കൊണ്ടോരാം, കൊണ്ടോരാം...

NewsDesk
ഒടിയന്‍ ആദ്യഗാനം എത്തി, കൊണ്ടോരാം, കൊണ്ടോരാം...

ഒടിയന്‍, അടുത്തമാസം തിയേറ്ററുകളിലേക്കെത്തുകയാണ്. അണിയറക്കാര്‍ പ്രൊമോഷന്‍ പരിശ്രമത്തിലാണ്. സിനിമയിലെ കൂടുതല്‍ സ്റ്റില്ലുകള്‍ പുറത്തിറക്കിയിരുന്നു. സോഷ്യല്‍മീഡിയയില്‍ ട്രന്റിംഗാണ് സ്റ്റില്ലുകളെല്ലാം. ചിത്രത്തിലെ പാട്ടുകള്‍ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ഗാനം റിലീസ് ചെയ്തു. റഫീഖ് അഹമ്മദിന്‌റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സുദീപ് കുമാര്‍, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് മനോഹരമായ ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്.


വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ഒടിയന്‍ ആക്ഷനും ഫാന്റസിയും എല്ലാമുളള ഒരു സിനിമയാണ്. ഹരികൃഷ്ണന്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായ ഒടിയന്‍ മാണിക്യനെ അവതരിപ്പിക്കുന്നു. ഒടിവിദ്യയില്‍ പ്രാമുഖ്യം നേടിയ ആളാണ് നായകന്‍ മാണിക്യന്‍.മഞ്ജു വാര്യര്‍ നായികയായ പ്രഭയെ അവതരിപ്പിക്കുന്നു. പ്രകാശ് രാജ് ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനോജ് ജോഷി, നരേന്‍, ഇന്നസെന്റ്, കൈലാസ്, സന അല്‍ത്താഫ്, സിദ്ദീഖ്, നന്ദു എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.


ഒടിയന്റെ ടെക്‌നികല്‍ ടീമില്‍  എഡിറ്റര്‍ ജോണ്‍കുട്ടി, ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍, ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്, സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍,ശ്യാം സിഎസ്് ഡിഒപി ഷാജി കുമാര്‍ എന്നിവരാണ്. മോഹന്‍ലാലിന്റെ സ്വന്തം നിര്‍മ്മാണകമ്പനിയായ ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 


ലോകമാകമാനം ഡിസംബര്‍ 14ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.മലയാളത്തിലെ എക്കാലത്തേയും വലിയ റിലീസ് ആയിരിക്കും ഒടിയന്റേതെന്നാണ് റിപ്പോര്‍ട്ടുകള്‍. 3000-4000 സ്‌ക്രീനുകളില്‍ ലോകമൊട്ടാകെ ഒരേ സമയം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. യുകെ, യുഎസ്, മിഡില്‍ ഈസ്റ്റ് കൂടാതെ ജപ്പാന്‍, ആസ്‌ത്രേലിയ, പോളണ്ട്്, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നു.


മലയാളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ തന്നെ ചിത്രം തെലുഗിലുമെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ചിത്രത്തിന്റെ തെലുഗ് അവകാശം ദഗുപതി ക്രിയേഷന്‍സിന്റെ ഡി അഭിറാം, സമ്പത്ത് കുമാര്‍ എന്നിവര്‍ സ്വന്തമാക്കിയിരുന്നു. 

 

odiyan first song released

RECOMMENDED FOR YOU:

Connect With Us

EXPLORE MORE