ഞാന്‍ പ്രകാശന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ , സത്യന്‍ അന്തിക്കാട്- ഫഹദ് ഫാസില്‍ ചിത്രം

NewsDesk
ഞാന്‍ പ്രകാശന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ , സത്യന്‍ അന്തിക്കാട്- ഫഹദ് ഫാസില്‍ ചിത്രം

ഫഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരു സിനിമ വരുന്നത് 16വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 


പോസ്റ്ററില്‍ ഫഹദ് അടുത്ത വീട്ടിലെ കുട്ടി എന്ന പോലത്തെ ഇമേജിലാണ്. സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ ഇതിനു മുമ്പ് ഫഹദ് അഭിനയിച്ചിട്ടുണ്ട്. അമല പോളായിരുന്നു നായിക.


അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നിഖില വിമല്‍ ആണ് നായിക സലോമിയായി ഞാന്‍ പ്രകാശനിലെത്തുന്നത്. പ്രകാശന്‍ എന്ന ചെറുപ്പക്കാരന്‍, തന്റെ പേര് പി ആര്‍ ആകാശ് എന്നാക്കി മാറ്റിയ ആളുടെ കഥയാണ് സിനിമ.ഗോപാല്‍ജി എന്ന പ്രധാന കഥാപാത്രമായി ശ്രീനിവാസനും സിനിമയിലെത്തുന്നു. ഷാന്‍ റഹ്മാന്‍ ആണ് സിനിമയ്ക്ക് സംഗീതം ചെയ്യുന്നത്.

njan prakashan first look poster released

RECOMMENDED FOR YOU: