ഞാന്‍ പ്രകാശന്‍ പുതിയ പോസ്റ്റര്‍, ആദ്യത്തേതിനേക്കാളും രസകരം

NewsDesk
ഞാന്‍ പ്രകാശന്‍ പുതിയ പോസ്റ്റര്‍, ആദ്യത്തേതിനേക്കാളും രസകരം

ഞാന്‍ പ്രകാശന്‍ ടീം പുതിയ പോസ്റ്റര്‍ പുറത്തിറക്കി. പുതിയ പോസ്റ്ററില്‍ പ്രകാശന്‍ ആയെത്തുന്ന ഫഹദ് ഫാസില്‍ തെങ്ങില്‍ കയറി ഇരിക്കുകയാണ്. എന്തിനെയോ പേടിച്ചാണ് പ്രകാശന്‍ തെങ്ങില്‍ ഇരിക്കുന്നതെന്ന് പോസ്റ്ററില്‍ നിന്നും വ്യക്തം. സിനിമയുടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 


സിനിമയിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. ഒരു ടിപ്പിക്കല്‍ മലയാളിയെ പ്രതിനിധീകരിക്കുന്ന ആളാണ് സിനിമയിലെ പ്രകാശന്‍. ചെറിയ ഗ്രാമത്തില്‍ നിന്നുമെത്തുന്ന ഒരു യുവാവ്. നിഖില വിമല്‍ ചിത്രത്തിലെ നായികാവേഷം ചെയ്യുന്നു. 


സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ട് നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സ്‌ക്രിപ്റ്റ് എഴുതുന്ന ശ്രീനിവാസന്‍ ഒരു കഥാപാത്രമായും സിനിമയിലെത്തുന്നു. ഗോപാല്‍ജി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.

njan prakasan new poster released

RECOMMENDED FOR YOU: