കായംകുളം കൊച്ചുണ്ണി ട്രയിന്‍ നിവിന്‍ പോളി ഫ്‌ലാഗ് ഓഫ് ചെയ്തു

NewsDesk
കായംകുളം കൊച്ചുണ്ണി ട്രയിന്‍ നിവിന്‍ പോളി ഫ്‌ലാഗ് ഓഫ് ചെയ്തു

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ കായംകുളം കൊച്ചുണ്ണി, നിവിന്‍ പോളി നായകനാകുന്ന സിനിമ തിയേറ്റര്‍ റിലീസിംഗിനോടടുക്കുകയാണ്. ചിത്രത്തിന്റെ അണിയറക്കാര്‍ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് ബ്രാന്റിംഗ് ഉപയോഗിച്ചിരിക്കുകയാണ്. തിരുവനന്തപുരം സെന്റ്രല്‍ റയില്‍വെ സ്‌റ്റേഷനില്‍ ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിന്‍ പോളി ശതാബ്ദി എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്തു.


ട്രയിന്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ കായംകുളം കൊച്ചുണ്ണിയുടെ വലിയ പോസ്റ്ററാല്‍ അലങ്കരിച്ചിരിക്കുകയാണ്. 


മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ഇത്തിക്കരപക്കി എന്ന കഥാപാത്രത്തെയാണ് ലാലേട്ടന്‍ അവതരിപ്പിക്കുന്നത്. പ്രിയ ആനന്ദ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാബു ആന്റണി, സണ്ണി വെയ്ന്‍, സിദാര്‍ത്ഥ് ശിവ, സുധീര്‍ കരമന, ഷൈന്‍ ടോം ചാക്കോ, സുദേവ്, ജൂഡ് ആന്റണി, പ്രിയങ്ക, അശ്വിനി, തെസ്‌നി ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. 


ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. ബിനോദ് പ്രധാന്‍ സിനിമാറ്റോഗ്രാഫി ചെയ്യുന്നു.
കായംകുളം കൊച്ചുണ്ണി ആഗസ്റ്റ് 17ന് തിയേറ്ററിലേക്കെത്തും.
 

nivin flags off kayamkulam kochunni train

RECOMMENDED FOR YOU: