കക്ഷി അമ്മിണി പിള്ളയില്‍ നിന്നും പുതിയ ഗാനം

NewsDesk
കക്ഷി അമ്മിണി പിള്ളയില്‍ നിന്നും പുതിയ ഗാനം

മുമ്പ് അറിയിച്ചിരുന്നതുപോലെ അണിയറക്കാര്‍ ആസിഫ് അലി സിനിമ ഒപി 160/ 18 കക്ഷി അമ്മിണിപിള്ള എന്ന സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറിക്കിയിരിക്കുകയാണ്. കള്ളുകുടി സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനം ഒരു ഫണ്‍ ട്രാക്ക് ആണ്. മുമ്പ് സിനിമയിലെ രണ്ട് ഗാനങ്ങള്‍ റിലീസ് ചെയ്തിരുന്നു. ഉയ്യാരം പയ്യാരം, തലശ്ശേരിക്കാരെ കണ്ടാ, എന്ന് തുടങ്ങുന്ന ഗാനങ്ങള്‍. രണ്ട് ട്രാക്കുകളും ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. അരുണ്‍ മുരളീധരന്‍ സാമുവല്‍ എബി എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്.

പുതുമുഖം ദിന്‍ജിത് അയ്യത്താന്‍ ഒരുക്കിയ സിനിമയാണ് കക്ഷി അമ്മിണി പിള്ള, സനിലേഷ് ശിവന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. കോടതി ഡ്രാമയായ സിനിമ നവദമ്പതികളായ ഷാജിത് കുമാര്‍ അഥവ അമ്മിണി പിള്ള, ഭാര്യ കാന്തി ശിവദാസന്‍ എന്നിവരുടെ കേസുമായി ബന്ധപ്പെട്ട കഥയാണ്. ആസിഫ് അലി സിനിമയില്‍ രാഷ്ട്രീയക്കാരനായ വക്കീല്‍ പ്രദീപന്‍ മാഞ്ചോടിയായെത്തുന്നു. 


റിജു രാജന്‍ സാറ ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ജൂണില്‍ സിനിമ റിലീസ് ചെയ്യുകയാണ്. തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

new song from movie kakshi amminipilla

RECOMMENDED FOR YOU:

Connect With Us

EXPLORE MORE