ലൂസിഫര്‍ പുതിയ പോസ്റ്റര്‍

NewsDesk
ലൂസിഫര്‍ പുതിയ പോസ്റ്റര്‍

പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ നിന്നും പുതിയ പോസ്റ്റര്‍.ലൂസിഫര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തില്‍ നിന്നുമുള്ള കൂടുതല്‍ പോസ്റ്ററുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാല്‍,മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ് ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെല്ലാമുള്ള പോസ്റ്റര്‍ ഓണ്‍ലൈന്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പോസ്റ്ററില്‍ മോഹന്‍ലാല്‍ ഒരു ജാഥ നയിക്കുന്നതാണ്.


ലൂസിഫര്‍, പൃഥ്വിരാജ് സംവിധാനവും മുരളി ഗോപി തിരക്കഥയും ഒരുക്കുന്ന സിനിമ മാസ് ആക്ഷന്‍ പൊളിറ്റിക്കല്‍ എന്റര്‍ടെയ്‌നര്‍ ആണ്.മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനാവുന്നു. വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത് സുകുമാരന്‍ എന്നിവരും പ്രമുഖ വേഷങ്ങള്‍ ചെയ്യുന്നു. സഹതാരങ്ങളായി കലാഭവന്‍ ഷാജോണ്‍, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, നന്ദു, ജോണ്‍ വിജയ്, സംവിധായകന്‍ ഫാസില്‍, സുനില്‍ സുഗത, താര കല്യാണ്‍, സച്ചിന്‍ കേദേകര്‍, പ്രവീണ തോമസ്, മാല പാര്‍വ്വതി എന്നിവരുമുണ്ട്.


ലൂസിഫറിന്റെ ടെക്‌നിക്കല്‍ സൈഡില്‍ സുജിത് വാസുദേവ്- സിനിമാറ്റോഗ്രാഫര്‍, സംഗീതസംവിധായകന്‍ ദീപക് ദേവ്, എഡിറ്റര്‍ ഷംജിത് മൊഹമ്മദ് എന്നിവരുമുണ്ട്. മോഹന്‍ലാലിന്റെ തന്നെ ആശിര്‍വാദ് സിനിമാസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 28ന് റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ റിലീസിംഗിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

new poster from lucifer

RECOMMENDED FOR YOU: