ആസിഫ് അലിയുടെ ഒപി 160/18 കക്ഷി: അമ്മിണിപിള്ള പുതിയ പോസ്റ്റര്‍

NewsDesk
ആസിഫ് അലിയുടെ ഒപി 160/18 കക്ഷി: അമ്മിണിപിള്ള പുതിയ പോസ്റ്റര്‍

ആസിഫ് അലി നായകനാകുന്ന ഒപി 160/18 കക്ഷി: അമ്മിണി പിള്ള എന്ന ചിത്രത്തിന്റെ അണിയറക്കാര്‍ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ഇത്തവണത്തെ പോസ്റ്ററില്‍ ആസിഫിനൊപ്പം ബേസില്‍ ജോസഫ്, അഹമ്മദ് സിദ്ദീഖ് എന്നിവരുമുണ്ട്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സനിലേഷ് ശിവന്റേതാണ്. തലശ്ശേരി കോടതിയിലെ സംഭവങ്ങളാണ് ചിത്രത്തില്‍ വരുന്നത്. നവദമ്പതികളായ ഷജിത് കുമാര്‍ അഥവാ അമ്മിണി പിള്ളയും,ഭാര്യ കാന്തിയും തമ്മിലുള്ള പതിവില്ലാത്ത ഒരു കേസുമായി ബന്ധപ്പെട്ടുവരുന്ന സംഭവങ്ങളാണ് സിനിമയില്‍ പറയുന്നത്. ആസിഫും ബേസിലും വക്കീലന്മാരായെത്തുമ്പോള്‍ അഹമ്മദ് അമ്മിണി പിള്ള എന്ന കഥാപാത്രമായാണെത്തുന്നത്.


അമ്മിണിപിള്ള വക്കീല്‍ പ്രദീപന്‍ മന്‍ജോഡിയെ സമീപിക്കുന്നതാണ്. രാഷ്ട്രീയക്കാരനായ വക്കീല്‍ ആദ്യം ഒഴിവാക്കുകയാണ് ചെയ്യുന്നതെങ്കിലും പിന്നീട് കേസ് ഏറ്റെടുക്കന്നതാണ് കഥയിലെ ട്വിസ്റ്റ്. തമാശയ്ക്ക് പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആസിഫ് ആണ് പ്രദീപന്‍ വക്കീലാകുന്നത്.


വിജയരാഘവന്‍, നിര്‍മ്മല്‍ പാലാഴി, സുധേഷ്, മാമുക്കോയ, ബേസില്‍ ജോസഫ്, അഹമ്മദ് സിദ്ദീഖ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ബാബു അണ്ണൂര്‍, അശ്വതി മനോഹരന്‍, ഷിബ്ല, സരയു മോഹന്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു. ടെക്‌നികല്‍ വിഭാഗത്തില്‍ ബാഹുല്‍ രമേഷ് സിനിമാറ്റോഗ്രാഫി, സൂരജ് ഇ എസ് എഡിറ്റിംഗ്, അരുണ്‍ മുരളീധരന്‍, സാമുവല്‍ എബി എന്നിവര്‍ ചേര്‍ന്ന് സംഗീതം.


സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE