ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ പുതിയ ലുക്ക്

NewsDesk
ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ പുതിയ ലുക്ക്

റിലീസ് ചെയ്യാനായി ഒരു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ഒടിയന്‍ പ്രൊമോഷനായി എല്ലാ സാധ്യതകളും ഉപയോഗിക്കുകയാണ് അണിയറക്കാര്‍. മോഹന്‍ലാലിന്റെ സിനിമയിലെ പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. പ്രായം ചെന്ന മാണിക്യന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തിരുന്നു. ശ്രേയ ഘോഷാല്‍, സുദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച കൊണ്ടാരാം എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു.


പരസ്യചിത്രസംവിധായകനായിരുന്ന ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ആക്ഷനും ഫാന്റസിയും എല്ലാമുള്ള ഒരു എന്റര്‍ടെയ്‌നര്‍ സിനിമയാണ്. ഹരികൃഷ്ണന്‍ തിരക്കഥ ഒരുക്കിയ സിനിമ ഒടിയന്റെ ജീവിതമാണ് പറയുന്നത്. ഒടിവിദ്യ പ്രയോഗിക്കുന്ന മാണിക്യന്‍ എന്ന ഒടിയന്റെ കഥയാണ് സിനിമ പറയുന്നത്. മോഹന്‍ലാല്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്ന സിനിമയില്‍ മനോജ് ജോഷി, നരേന്‍, ഇന്നസെന്റ്, കൈലാസ്, സന അല്‍ത്താഫ്, സിദ്ദീഖ്, നന്ദു എന്നിവരും സഹതാരങ്ങളായെത്തുന്നു.


ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന സിനിമ , ഡിസംബര്‍ 14ന് ഗ്രാന്റ് വേള്‍ഡ് വൈഡ് റിലീസ് ആവുകയാണ്.

new look of mohanlal from odiyan movie released

RECOMMENDED FOR YOU: