നീരാളി ഒഫീഷ്യല്‍ ട്രയിലര്‍ നാളെയെത്തും

NewsDesk
നീരാളി ഒഫീഷ്യല്‍ ട്രയിലര്‍ നാളെയെത്തും

മോഹന്‍ലാല്‍ നദിയ മൊയ്തു കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം നോക്കെത്താ ദൂരത്ത് കണ്ണും നട്ട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. ഇരുവരുടേയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി മലയാളികള്‍ ഏറെ ആസ്വദിച്ചിരുന്നു.


വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം നീരാളി ഏവരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയുടെ ത്രില്ലിംഗായിട്ടുള്ള മറ്റൊരു പോസ്റ്റര്‍ കൂടി ഇറക്കിയിരിക്കുന്നു അണിയറക്കാര്‍. സുരാജ് വെഞാറമൂടും മോഹന്‍ലാലും ഒരു കാറില്‍ സഞ്ചരിക്കുന്നതാണ് പോസ്റ്ററില്‍. സിനിമയുടെ ഇറങ്ങിയ പോസ്റ്ററുകളിലും മോഷന്‍ പോസ്റ്ററിലുമെല്ലാം കാര്‍ ഒരു പ്രധാന ഘടകമായിരുന്നു. 


സിനിമയില്‍ പാര്‍വ്വതി നായര്‍, സായ്കുമാര്‍, ദിലീഷ് പോത്തന്‍,നാസര്‍,മേഘ മാത്യു എന്നിവരും ഉണ്ട്. 
സിനിമയുടെ ഒഫീഷ്യല്‍ ട്രയിലര്‍ മെയ് 21ന് റിലീസ് ചെയ്യും. ജൂണ്‍ 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

neerali official trailer will relase on May 21

RECOMMENDED FOR YOU: