മോഹന്‍ലാല്‍ മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം 2019 ഓണം റിലീസ്

NewsDesk
മോഹന്‍ലാല്‍ മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം 2019 ഓണം റിലീസ്

മോഹന്‍ലാലിന്റെ ബിഗ്ബഡ്ജറ്റ് ചിത്രം മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം, 2019ലെ ഓണചിത്രമായി തിയേറ്ററിലേക്കെത്തും. 


പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 1ന് ചിത്രീകരണം തുടങ്ങുകയാണ്. പ്രണവ് മോഹന്‍ലാല്‍, മധു, പ്രഭു തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. ബോളിവുഡില്‍ നിന്നുമുള്ള നിരവധി താരങ്ങളും ചിത്രത്തിലെത്തുന്നു. സുനില്‍ ഷെട്ടി, പരേഷ് റാവല്‍ തുടങ്ങിയവര്‍.


കുഞ്ഞാലിമരയ്ക്കാര്‍ നാലാമനായി ആണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നു. കഥാപാത്രത്തിന്റെ യൗവനം അവതരിപ്പിക്കുന്നത് പ്രണവ് ആയിരിക്കും.

mohanlal's marakkar: arabikkadalinte simham will be 2019 onam release

RECOMMENDED FOR YOU: