മോഹന്‍ലാല്‍ ചിത്രം ഡ്രാമ നവംബര്‍ 1ന് കേരളത്തില്‍ 250സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും

NewsDesk
മോഹന്‍ലാല്‍ ചിത്രം ഡ്രാമ നവംബര്‍ 1ന് കേരളത്തില്‍ 250സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും

മോഹന്‍ലാല്‍ രഞ്ജിത് സിനിമ ഡ്രാമ നവംബര്‍ 1ന് ഒരു വലിയ റിലീസിംഗിനൊരുങ്ങുകയാണ്. കേരളത്തില്‍ 250സ്‌ക്രീനുകളിലായി റിലീസ് ചെയ്യുകയാണ് സിനിമ.


യുകെയില്‍ ചിത്രീകരിച്ച സിനമയില്‍ ആശ ശരത്, ബൈജു, കനിഹ, അരുന്ധതി നാഗ്, തുടങ്ങിയവരുമുണ്ട്. കുടുംബചിത്രമാണിത്.


മോഹന്‍ലാല്‍ മുമ്പ് പറഞ്ഞതനുസരിച്ച് ഡ്രാമ നല്ല ഒരു കോമഡി കുടുംബ ചിത്രമാണ്. സ്പിരിറ്റ് പോലെ സിനിമയ്ക്ക ഒരു ലക്ഷ്യമുണ്ട്. സെന്റിമെന്റലായി കുടുംബകഥ പറയുന്നു. മലയാളത്തില്‍ മുമ്പുണ്ടാവാത്ത തരത്തില്‍ കഥ പറയുന്ന സിനിമയാണിത്. ഞങ്ങളുടെ മുന്‍ചിത്രങ്ങളിലെ പോലെ ആക്ഷനോ ഡയലോഗുകളോ ഒന്നും ഈ ചിത്രത്തിലില്ല. ഇതൊരു പാവം സിനിമയാണെന്നായിരുന്നു താരം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

mohanlals drama to be release in 250 theaters in kerala

RECOMMENDED FOR YOU: