അതിരുകളില്ലാത്ത വിനോദം: മഞ്ജു വാര്യർക്കൊപ്പം സീ കേരളം പരസ്യ ചിത്രം

NewsDesk
അതിരുകളില്ലാത്ത വിനോദം: മഞ്ജു വാര്യർക്കൊപ്പം സീ കേരളം പരസ്യ ചിത്രം
കൊച്ചി: ഒക്ടോബർ 6, 2021: അതിവേഗം വളരുന്ന മലയാളം ജനറൽ എന്റെർറ്റൈന്മെന്റ് ചാനലായ സീ കേരളം തങ്ങളുടെ ബ്രാൻഡ് അംബാസഡറായി അവതരിപ്പിക്കുന്ന സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായുള്ള പുതിയ പരസ്യ ചിത്രം അവതരിപ്പിച്ചു. കേരള സംസ്കാരത്തിൽ വേരൂന്നിയതും നിലവിലെ മൂല്യവ്യവസ്ഥകൾക്ക് അനുസൃതവുമായ കഥകളാണ് സീ കേരളം ചാനൽ സംപ്രേക്ഷണം ചെയ്യുന്നത്. ഏഴ് ഒറിജിനൽ ഫിക്ഷനുകളും രണ്ട്  നോൺ-ഫിക്ഷൻ പരിപാടികളുമാണ് ചാനൽപ്രേക്ഷകർക്കായി അവതരിപ്പിക്കുന്നത്.

വ്യത്യസ്തമായ അഭിരുചികളും മുൻഗണനകളുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ മഞ്ജു വാര്യർ നായികയായുള്ള പുതിയ പരസ്യ ചിത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ ഒരു നല്ല ‘സദ്യ’യേക്കാൾ മികച്ചത് മറ്റൊന്നുമില്ല എന്ന സത്യത്തിലൂന്നിയാണ് പുതിയ പരസ്യ ചിത്രം ഒരുക്കിയിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ സദ്യ സഹപ്രവർത്തകർക്കിടയിൽ മഞ്ജു വാര്യർ പങ്കുവയ്ക്ക്കുന്നത് സീ കേരളം ചാനൽ പ്രേക്ഷകർക്കായി അവതരിപ്പിക്കുന്ന അതിരുകളില്ലാത്ത വിനോദത്തെ പ്രതിനിധീകരിക്കുന്നു.

“അസാധാരണമായ കഴിവുകൾ ഉള്ള സാധാരണ സ്ത്രീകളെ അവതരിപ്പിക്കുന്ന കഥകൾക്ക് ഞങ്ങളുടെ ബ്രാൻഡ് പ്രശസ്തമാണ്. മലയാളി സ്ത്രീകൾ വിദ്യാസമ്പന്നരാണ്, അവർ ഒരു ഒന്നാംകിട ജീവിതം അർഹിക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നു; നിരാശരായി നിൽക്കുന്നതിനു പകരം, മെച്ചപ്പെട്ട ജീവിതം കൈപ്പിടിയിലൊതുക്കുവാൻ ശ്രമിക്കുകയാണ് അവർ ഓരോരുത്തരും. ഒരു മലയാളി സ്ത്രീയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സ്വപ്നങ്ങളും കണക്കിലെടുക്കുമ്പോൾ സൂപ്പർസ്റ്റാർ മഞ്ജു വാര്യർ എന്തു കൊണ്ടും കേരള വനിതകളുടെ മികച്ച പ്രതിനിധിയാണ്,"  സീ കേരളം  ബിസ്നസ് മേധാവി സന്തോഷ് ജെ നായർ അഭിപ്രായപ്പെട്ടു,


സീ കേരളത്തിന്റെ മുഖമാകാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന്  മഞ്ജു വാര്യർ പറഞ്ഞു. "നമ്മുടെ സംസ്ഥാനത്തിന് പ്രകൃതി സൗന്ദര്യം, കലകൾ, സാംസ്കാരിക വൈവിധ്യം, ചരിത്രം, വിദ്യാഭ്യാസം എന്നിവ ധാരാളം ഉണ്ട്. ഈ പരസ്യ ചിത്രത്തിന്റെ പ്രമേയം, കേരളത്തിന്റെ സ്വന്തം സദ്യ പോലെ, അതിരുകളില്ലാത്ത വിനോദമാണ്. ഉപഭോക്താക്കളെ അറിയാനും, അവർ തിരയുന്നത് കൃത്യമായി നൽകാനും, പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ഉള്ളടക്കം ക്രമീകരിക്കാനും സീ കേരളം കൂടുതൽ പരിശ്രമിക്കുന്നുണ്ട്, മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.

സീ കേരളത്തിനായി മഞ്ജു വാര്യർ  നായികയാകുന്ന ബ്രാൻഡ് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്  മാർട്ടിൻ പ്രക്കാട്ട് ആണ്. ഛായാഗ്രഹണം - മധു നീലകണ്ഠൻ; സംഗീതം - കൈലാസ് മേനോൻ; കലാസംവിധായകൻ - ഇന്ദുലാൽ; വസ്ത്രങ്ങൾ - സമീറ സനീഷ്; എഡിറ്റർ - നബു ഉസ്മാൻ; ആശയം - സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ്.
manjuwarrier in zee keralam advertisement

RECOMMENDED FOR YOU: