മഞ്ജു വാര്യര്‍ തമിഴിലേക്ക്, ധനുഷ് ചിത്രം അസുരനില്‍ നായികയായി

NewsDesk
മഞ്ജു വാര്യര്‍ തമിഴിലേക്ക്, ധനുഷ് ചിത്രം അസുരനില്‍ നായികയായി

ധനുഷും സംവിധായകന്‍ വട്രിമാരനും ഒന്നിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. അസുരന്‍ എന്നാണ് ചിത്രത്തിന്റെ പേര്. പൂമണി എഴുതിയ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരി 26ന് തുടങ്ങാനിരിക്കുകയാണ്. സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് ജിവി പ്രകാശ് ആണ്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ധനുഷ് ചിത്രത്തെകുറിച്ച് ഒരു മാസിവ് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അസുരന്‍ സിനിമയിലെ നായികാവേഷത്തിലേക്ക് മലയാളത്തിലെ ലേഡിസൂപ്പര്‍സ്‌റ്‌റാര്‍ മഞ്ജുവാര്യര്‍ എത്തുന്നുവെന്നാണ് ട്വീറ്റ്.


രണ്ട് ദശാബ്ദങ്ങളായി സിനിമാലോകത്തുണ്ടെങ്കിലും ഇതുവരെയും മഞ്ജുവാര്യര്‍ മലയാളത്തില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. അസുരന്‍ അവരുടെ ആദ്യ അന്യഭാഷ ചിത്രമാണ്. മുമ്പ് മഞ്ജു സംവിധായകന്‍ അറിവഴകന്‍ ഒരുക്കുന്ന ത്രില്ലര്‍ ഫ്‌ലിക്കിന്റെ ഭാഗമാകാനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ചിത്രം സംഭവിക്കാതെ പോയി.


കോളിവുഡിലെ ഒരു വിജയകൂട്ടുകെട്ടാണ് ധനുഷും വെട്രിമാരനു. പൊല്ലദവന്‍,ആടുകളം, വിസാരണൈ തുടങ്ങി ഒട്ടേറെ വിജയചിത്രങ്ങള്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ ആടുകളം ആറ് അവാര്‍ഡുകള്‍ വരെ സ്വന്തമാക്കിയിരുന്നു. ധനുഷും ചേര്‍ന്ന് നിര്‍മ്മിച്ച വിസാരണൈ നിരവധി ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയതു കൂടാതെ 89ാമത് മികച്ച വിദേശ ഭാഷസിനിമയ്ക്കായുള്ള അക്കാഡമി അവാര്‍ഡിന് സബ്മിറ്റ് ചെയ്തിട്ടുമുണ്ട്.
 

manju warrier signed for tamil movie asuran

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE