റാഫിയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി

NewsDesk
റാഫിയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി

പുതിയ റിപ്പോര്‍ട്ടുകള്‍ ശരിയാകുകയാണെങ്കില്‍ മമ്മൂട്ടിയുടെ അടുത്ത പ്രൊജക്ട് സംവിധായകന്‍ റാഫിക്കൊപ്പം.ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.മുമ്പ് റാഫിയും മമ്മൂട്ടിയും ലവ് ഇന്‍ സിംഗപ്പൂര്‍, മായാവി എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്.അടുത്ത പ്രൊജക്ടും മുന്‍ ചിത്രങ്ങള്‍ പോലെ മുഴുനീള തമാശ ചിത്രമായിരിക്കും. ചിത്രത്തിന്റെ ഒദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.


അതേ സമയം മമ്മൂട്ടിയുടേതായി ഒരുപിടി ചിത്രങ്ങള്‍ വരാനിരിക്കുന്നുണ്ട്. നിലവില്‍ മമ്മൂക്ക വൈശാഖിന്റെ മധുരരാജയിലും അനുരാഗകരിക്കിന്‍ വെള്ളം ഖാലിദ് റഹ്മാന്റെ ഉണ്ട എന്ന ചിത്രത്തിലും വര്‍ക്ക് ചെയ്യുന്നു.അടുത്തിടെ താരം തന്റെ തെലുഗ് ചിത്രം വൈഎസ്ആര്‍ ബയോപിക്, ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ ചരിത്രസിനിമ മാമാങ്കം ചില ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.


റെഡ് സല്യൂട്ട്, ഡി കമ്പനി തുടങ്ങിയ ചിത്രങ്ങള്‍ ചെയ്ത വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനും മമ്മൂട്ടി കരാറൊപ്പിട്ടിട്ടുണ്ട. അമീര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദേനിയാണ്. ചിത്രത്തില്‍ ദുബായ് ബേസ്ഡ് അധോലോകനായകനായാണ് മമ്മൂട്ടി എത്തുന്നത്.രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തിലും ബിലാല്‍ എന്ന ചിത്രം, താരത്തിന്റെ തന്നെ 2007ലെ ബിഗ് ബി യുടെ സ്വീകല്‍ ചിത്രത്തിലും മമ്മൂട്ടിയെത്തുന്നു.

mammooty with director rafi in his next

RECOMMENDED FOR YOU: