മമ്മൂട്ടി വിവിധ ഗെറ്റപ്പില്‍ , വിനോദ് വിജയന്‍ ചിത്രം അമീറില്‍

NewsDesk
മമ്മൂട്ടി വിവിധ ഗെറ്റപ്പില്‍ , വിനോദ് വിജയന്‍ ചിത്രം അമീറില്‍

അമീര്‍ എന്ന് പേരിട്ടിരിക്കുന്ന സംവിധായകന്‍ വിനോദ് വിജയന്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മമ്മൂട്ടി വിവിധ ഗെറ്റപ്പിലെത്തുന്നു.ദ ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ ഫെയിം ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കുന്നത്.സിനിമയില്‍ മമ്മൂക്ക അധോലോക നായകനായാണ് എത്തുന്നത് എന്ന് വാര്‍ത്തകളുണ്ട്. സിനിമയുടെ ടാഗ് ലൈന്‍ കണ്‍ഫഷന്‍സ് ഓഫ് എ ഡോണ്‍ സൂചിപ്പിക്കുന്നതും അതാണ്.


നിലവിലുള്ള പ്രൊജക്ടുകള്‍ ഫിനിഷ് ചെയ്ത ശേഷം മമ്മൂട്ടി അമീര്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്നതിനായി നാലുമാസത്തോളം സിനിമയുടെ ഭാഗമായി മമ്മൂക്ക നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബഡ്ജറ്റിന്റെ അടിസ്ഥാനത്തില്‍ മമ്മൂക്കയുടെ കരിയറിലെ വലിയ പ്രൊജക്ടായിരിക്കും അമീര്‍.ദുബായിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്.


ഗോപി സുന്ദര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് ആര്‍ എന്നിവര്‍ ഭൂപന്‍ ടാകോ ജീത്തു ഗോഗി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


മറ്റു വിവരങ്ങള്‍ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

mammootty to appear in different looks in ameer

RECOMMENDED FOR YOU: