ബിടെക് ഫെയിം മൃദുല്‍ നായരുടെ പുതിയ വെബ്‌സീരീസ് ഫസ്റ്റ്‌ലുക്ക് മമ്മൂട്ടി പുറത്തിറക്കി

NewsDesk
ബിടെക് ഫെയിം മൃദുല്‍ നായരുടെ പുതിയ വെബ്‌സീരീസ് ഫസ്റ്റ്‌ലുക്ക് മമ്മൂട്ടി പുറത്തിറക്കി

ഇന്ത്യന്‍ വിനോദമേഖലയില്‍ പുതിയ ട്രന്റായികൊണ്ടിരിക്കുകയാണ് വെബ്‌സീരീസുകള്‍. ലോകമെങ്ങാടുമുള്ള സിനിമപ്രവര്‍ത്തകര് ഇതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ഇതിന് ഏറെ പ്രചാരം നേടിയിട്ടില്ല. എന്നാല്‍ ബിടെക് ഫെയിം മൃദുല്‍ നായര്‍ ഇന്‍സ്റ്റാഗ്രാമം എന്ന പേരില്‍ ഒരു സീരീസിന് തുടക്കമിടുകയാണ്. മമ്മൂട്ടി ഇതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ആസിഫ് അലി ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.


പോസ്റ്റ് ഷെയര്‍ ചെയ്ത്‌കൊണ്ട് ആസിഫ് അലി എഴുതിയിരിക്കുന്നത്,


ബിടെക് സംവിധായകനും എന്റെ സഹോദരതുല്യനുമായ മൃദുല്‍ നായര്‍ ഒരുക്കുന്ന വെബ്‌സീരീസ് ഫസ്റ്റ്‌ലുക്ക്, മലയാളം സിനിമാമേഖലയിലെ പ്രമുഖ നടന്മാര്‍ പ്രധാനവേഷത്തിലെത്തുന്നു. ഉടന്‍ വരും...


ആരൊക്കെയാണ് സീരീസിന്റെ ഭാഗമാകുന്നതെന്ന് എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഈ സീരീസ് വിജയമാകുന്നതോടെ മലയാള സിനിമാവ്യവസായത്തില്‍ പുതിയ ഒരു തുടക്കമായിതീരുമിത്. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ തീര്‍ച്ചയായും ഇതിന് നല്ല ബൂസ്റ്റിംഗുമാവും.

mammootty releases first look poster of btech fame mridul nairs webseries instagraamam

RECOMMENDED FOR YOU: