ലൂസിഫര്‍ എന്തായിരിക്കുമെന്ന പുറത്തുവിട്ട് പൃഥ്വി

NewsDesk
ലൂസിഫര്‍ എന്തായിരിക്കുമെന്ന പുറത്തുവിട്ട് പൃഥ്വി

പൃഥ്വിരാജിന്റെ സംവിധാനസംരംഭം ലൂസിഫര്‍ ചിത്രീകരണം തുടങ്ങി. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ് എന്നിവരുമുണ്ട്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിനിമയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ രാഷ്ട്രീയമാണ് ലൂസിഫര്‍ കൈകാര്യം ചെയ്യുന്ന വിഷയമെന്ന് പറയുകയുണ്ടായി.

മോഹന്‍ലാലിനെ താരമായും നടന്‍ എന്ന നിലയിലും ഉപയോഗിക്കാനാണ് സംവിധായകന്‍ എന്ന നിലയില്‍ താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി.


നല്ല ഒരു സിനിമ ഉണ്ടാക്കുകയെന്നതിന്റെ പ്രഷര്‍ പൃഥ്വിയ്ക്കാണെന്ന് മോഹന്‍ലാല്‍ മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഉറപ്പുള്ളതിനാലാണ് ഇത്തരമൊരു സിനിമ ഉണ്ടാകുന്നതെന്നും പറഞ്ഞു.

lucifer prithiviraj mohan lal movie updates

RECOMMENDED FOR YOU: