കനി കുസൃതിയും ടൊവിനോ തോമസും ഒന്നിക്കുന്നു

NewsDesk
കനി കുസൃതിയും ടൊവിനോ തോമസും ഒന്നിക്കുന്നു

ഈ വർഷത്തെ കേരളസംസ്ഥാനപുരസ്കാരം സ്വന്തമാക്കിയ കനി കുസൃതി , ടൊവിനോ തോമസ് ടീം പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു. സനൽ കുമാർ ശശിധരൻ ഒരുക്കുന്ന പുതിയ സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. ബിരിയാണി എന്ന സിനിമയിലൂടെ പുരസ്കാരം സ്വന്തമാക്കിയ ശേഷമുള്ള കനി കുസൃതിയുടെ അടുത്ത പ്രൊജക്ടാണിത്. സുദേവ് നായർ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. പെരുമ്പാവൂർ, റാന്നി എന്നിവിടങ്ങളിലായാണ് ചിത്രീകരണം. 


ടൊവിനോ തോമസ് നിരവധി സിനിമകളുമായി തിരക്കിലാണ്. കാണെക്കാണെ എന്ന സിനിമ ഉയരെ ഫെയിം മനു അശോകൻ ഒരുക്കുന്നത് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കി. അദ്ദേഹത്തിന്‍റെ സൂപ്പർ ഹീറോ സിനിമ മിന്നൽ മുരളി ചിത്രീകരണം പുനരാരംഭിക്കാനിരിക്കുകയാണ്. കള, ഡാർവിൻ കുര്യാക്കോസ് എന്ന നവാഗതസംവിധായകന്‍റെ സിനിമ, നാരദൻ, അജയന്‍റെ രണ്ടാം മോഷണം ,പള്ളിച്ചട്ടമ്പി, ഭൂമി, കറാച്ചി 81, 563 st ചാൾസ് സ്ട്രീറ്റ് എന്നിവയാണ് പ്രഖ്യാപിച്ചിട്ടുള്ള പ്രൊജക്ടുകൾ.

kani kusruthy, tovino thomas team up for new film

RECOMMENDED FOR YOU: