ഒ പി 160/18 കക്ഷി : അമ്മിണിപിള്ള ഫസ്റ്റ്‌ലുക്ക്

NewsDesk
ഒ പി 160/18 കക്ഷി : അമ്മിണിപിള്ള ഫസ്റ്റ്‌ലുക്ക്

ആസിഫ് അലി വക്കീലായെത്തുന്ന ഒപി 160/18 കക്ഷി:അമ്മിണിപിള്ള എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പൃഥ്വിരാജ് തന്റെ സോഷ്യല്‍ പേജിലൂടെ പുറത്തിറക്കി. ആസിഫ് വക്കീല്‍ വേഷത്തില്‍ പോസ്റ്ററിലെത്തുന്നു. താരത്തിന് പിറകിലായി ദമ്പതികള്‍ ഇരിക്കുന്നതായും പോസ്റ്ററില്‍ കാണാം. ഒരു കയ്യില്‍ വിവാഹനിയമപുസ്തകവും മറ്റേ കയ്യില്‍ ക്യാപിറ്റല്‍ എന്ന കാറല്‍മാര്‍ക്‌സ് പുസ്തകവും കാണാം. ആസിഫിന്റെ ഓഫീസ് ചുവരില്‍ ഗാന്ധിജിയുടേയും കാറല്‍മാര്‍ക്‌സിന്റേയും ഫോട്ടോകളുമുണ്ട്.


ദിന്‍ജിത്ത് അയ്യത്താന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് തന്റെ കരിയറില്‍ ആദ്യമായാണ് വക്കീല്‍ വേഷം ചെയ്യുന്നത്. തലശ്ശേരിയിലെ കോടതിയിലെ അന്തരീക്ഷമാണ് സനിലേഷ് ശിവന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍. നവദമ്പതികളായ ഷജിത് കുമാര്‍ അഥവാ അമ്മിണിപിള്ളയും അദ്ദേഹത്തിന്റെ ഭാര്യ കാന്തിയും തമ്മിലുള്ള കേസാണ് സിനിമ പറയുന്നത്. 


അമ്മിണിപിള്ള കേസുമായി ബന്ധപ്പെട്ട് ആസിഫ് കഥാപാത്രം പ്രദീപന്‍ മന്‍ജോതിയുടെ അടുത്തെത്തുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. നര്‍മ്മരംഗങ്ങളും വൈകാരികരംഗങ്ങളും എല്ലാം നിറഞ്ഞ ഒരു കോടതിചിത്രമാകുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍.


വിജയരാഘവന്‍, നിര്‍മ്മല്‍ പാലാഴി, സുധീഷ്, മാമുക്കോയ, ബാസില്‍ ജോസഫ്, അഹമ്മദ് സിദ്ദീഖ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ബാബു അണ്ണൂര്‍, അ്ശ്വതി മനോഹരന്‍, ഷിബില, സരയു മോഹന്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. ബാഹുല്‍ രമേഷ് സിനിമാറ്റോഗ്രാഫി ചെയ്യുന്ന ചിത്രം എഡിറ്റിംഗ് സൂരജ് ഇഎസ് നിര്‍വഹിക്കുന്നു. അരുണ്‍ മുരളീധരന്‍, സാമുവല്‍ എബി എനന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. സാറ ഫിലിംസ് ബാനറില്‍ റിജു രാജന്‍ ചിത്രം നിര്‍മ്മിക്കുന്നു.
 

RECOMMENDED FOR YOU:

Connect With Us

EXPLORE MORE