ഒ പി 160/18 കക്ഷി അമ്മിണിപിള്ള ടീസറെത്തി

NewsDesk
ഒ പി 160/18 കക്ഷി അമ്മിണിപിള്ള ടീസറെത്തി

ആസിഫ് അലി നായകനായെത്തുന്ന ഒ പി 160/18 കക്ഷി അമ്മിണിപിള്ള ടീസര്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കി. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ആസിഫ് വക്കീലായാണെത്തുന്നത്.കരിയറില്‍ ആദ്യമായാണ് താരം വക്കീല്‍ വേഷം ചെയ്യുന്നത്.


സനിലേഷ് ശിവന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ തലശ്ശേറി കോടതിയിലെ സംഭവങ്ങളാണ് പറയുന്നത്. ആസിഫിനൊപ്പം, ബേസില്‍ ജോസഫ്, അഹമ്മദ് സിദ്ദീഖ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സിനിമ കേന്ദ്രീകരിച്ചിരിക്കുന്നത് നവദമ്പതികളായ അമ്മിണിപിള്ളയുടേയും അദ്ദേഹത്തിന്റെ ഭാര്യ കാന്തി ശിവദാസന്റേയും കേസുമായി ബന്ധപ്പെട്ടാണ്. 


ആസിഫ് അഡ്വക്കേറ്റ് പ്രദീപന്‍, അഹമ്മദ് സിദ്ദീഖ് അമ്മിണി പിള്ളയുമായെത്തുന്നു. ബേസില്‍ മറ്റൊരു വക്കീലാണ്. വിജയരാഘവന്‍, നിര്‍മ്മല്‍ പാലാഴി, സുധീഷ്, മാമുക്കോയ, ശ്രീകാന്ത് മുരളി, ലുഖ്മാന്‍, ബാബു അന്നുര്‍, അശ്വതി മനോഹരന്‍, ഷിബ്ല, സരയു മോഹന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.


ബാഹുല്‍ രമേഷ് സിനിമാറ്റോഗ്രാഫിയും സൂരജ് ഇഎസ് എഡിറ്റിംഗും. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ സിനിമ നിര്‍മ്മിക്കുന്നു.

Official Teaser Of Malayalam Movie O.P.160/18 'Kakshi: Amminippilla

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE