യൂട്യൂബില്‍ തരംഗമായി ജോമോന്റെ ടീസര്‍

NewsDesk
യൂട്യൂബില്‍ തരംഗമായി ജോമോന്റെ ടീസര്‍

ദുല്‍ക്കറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ ടീസര്‍ യൂട്യൂബില്‍ തരംഗമായി മുന്നേറുന്നു. ഒരു മിനിട്ട് 10 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍. നവംബര്‍ 26ന് അപ്ലോഡ് ചെയ്ത ടീസര്‍ ഇതുവരെ 1145768 പേരാണ് കണ്ടിട്ടുള്ളത്. ദുല്‍ഖര്‍ തന്നെയാണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഇതാദ്യമായാണ് ദുല്‍ഖര്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. മുകേഷാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ അച്ഛനായി അഭിനയിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജോമോന്റെ സുവിശേഷങ്ങള്‍.

പ്രേമം ഫെയിം അനുപമ പരമേശ്വരനും തെന്നിന്ത്യന്‍ താരം ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍. വിദ്യാസാഗറാണ് സംഗീത സംവിധാനം. ഇന്നസെന്റ്, വിനുമോഹന്‍, ഇര്‍ഷാദ്, ജേക്കബ് ഗ്രിഗറി, മുത്തുമണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതുമണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററിലെത്തും.
 

 

 

jomonte suviseshangal teaser hit on youtube

RECOMMENDED FOR YOU: