കുഞ്ചാക്കോ ബോബന്‍ ചിത്രം ജോണി ജോണി യെസ് അപ്പ റിലീസ് തീയ്യതി 

NewsDesk
കുഞ്ചാക്കോ ബോബന്‍ ചിത്രം ജോണി ജോണി യെസ് അപ്പ റിലീസ് തീയ്യതി 

കുഞ്ചാക്കോ ബോബന്റെ ജോണി ജോണി യെസ് അപ്പ റിലീസ് തീയ്യതി അണിയറക്കാര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26ന് ചിത്രം തിയേറ്ററിലെത്തും. മാര്‍ത്താണ്ഡന്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വെള്ളിമൂങ്ങ ഫെയിം ജോജി തോമസിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ ട്രയിലറും പാട്ടുകളും നല്‍കുന്ന സൂചന തമാശചിത്രമാണിതെന്നാണ്. സോഷ്യല്‍ മീഡിയയിലൂടെ അടുത്തിടെ അണിയറക്കാര്‍ ഒരു ഗാനം റിലീസ് ചെയ്തിരുന്നു.


 ദീപക് ദേവിന്റെ മകള്‍ ദേവിക ദീപക് ദേവും ബിജിപാലിന്റെ മകന്‍ ദേവദത്ത് ബിജിപാലും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഗാനത്തിന് ലഭിച്ചത്. 

മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങളായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍, പാവാട എന്നിവയെപോലെ തന്നെയാവും പുതിയ ചിത്രവുമെന്നാണ് പ്രതീക്ഷ. അനു സിതാരയാണ് കുഞ്ചാക്കോ ബോബന്റെ നായികയായെത്തുന്നത്. മംമ്ത മോഹന്‍ദാസ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടിനി ടോം, ഷറഫുദ്ദീന്‍, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, മാസ്റ്റര്‍ സനൂപ് സന്തോഷ്. അനിഘ, ഗീത എന്നിവരും ചിത്രത്തിലുണ്ട്. 


ക്യാമറ വിനോദ് ഇല്ലംപള്ളിയുടേതാണ്, ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം, വൈശാഖ ഫിലിംസിന്റെ ബാനറില്‍ വൈശാഖ രാജന്‍ സിനിമ നിര്‍മ്മിക്കുന്നു.
 

jhony jhony yes appa release date announced

RECOMMENDED FOR YOU: