ഇസാക്കിന്റെ ഇതിഹാസം ആഗസ്റ്റ് 30നെത്തും

NewsDesk
ഇസാക്കിന്റെ ഇതിഹാസം ആഗസ്റ്റ് 30നെത്തും

നവാഗതസംവിധായകന്‍ ആര്‍ കെ അജയ് കുമാര്‍ ഒരുക്കുന്ന ഇസാക്കിന്റെ ഇതിഹാസം തിയേറ്ററുകളിലേക്ക്.ആഗസ്റ്റ് 30ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. എല്ലാ ഗ്രൂപ്പ് പ്രേക്ഷകരേയും ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമയെന്നാണ് അണിയറക്കാര്‍ പറയുന്നത്. അയ്യപ്പന്‍ ആര്‍ ഉമ മഹേശ്വര ക്രിയേഷന്‍സ് ബാനറിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.


ഇസാക്കിന്റെ ഇതിഹാസത്തില്‍ സിദ്ദീഖ്, ഭഗത് മാനുവല്‍, കലാഭവന്‍ ഷാജോണ്‍, അംബിക മോഹന്‍, ഗീത വിജയന്‍ സോന, ശ്രീജിത് രവി, കോട്ടയം പ്രദീപ്, അരിസ്റ്റോ സുരേഷ്, അഞ്ജലി നായര്‍, നസീര്‍ സംക്രാന്തി, സാജു നവോദയ, ജാഫര്‍ ഇടുക്കി, അശോകന്‍, നെല്‍സണ്‍, പോളി വില്‍സണ്‍ എന്നിവരുണ്ട്.

സുഭാഷ് , ആര്‍ കെ അജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമാറ്റോഗ്രാഫി ടിഡി ശ്രീനിവാസ്, ഷാംജിത് മുഹമ്മദ് എഡിറ്റിംഗ്, സംഗീതം ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്നു.

isakkinte ithihasam to hit screens on August 30

RECOMMENDED FOR YOU: