ലൂസിഫര്‍ ടീസര്‍ ഒടിയനൊപ്പമെത്തും

NewsDesk
ലൂസിഫര്‍ ടീസര്‍ ഒടിയനൊപ്പമെത്തും

ഡിസംബര്‍ 14ന് മോഹന്‍ലാലിന്റെ ഏവരും കാത്തിരിക്കുന്ന സിനിമ ഒടിയന്‍ തിയേറ്ററുകളിലേക്കെത്തുകയാണ്. ഫാന്റസി എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് പീറ്റര്‍ ഹെയന്‍ ആണ്. മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകളാണ് പ്രേക്ഷകരെ ഏറെ അക്ഷമരാക്കുന്നത്. 


റിപ്പോര്‍ട്ടുകളനുസരിച്ച് ലൂസിഫര്‍ ടീം ഒടിയന്‍ റിലീസിനൊപ്പം തിയേറ്ററുകളില്‍ ലൂസിഫര്‍ ടീസറും റിലീസ് ചെയ്യുന്നു. പിന്നീട് സോഷ്യല്‍മീഡിയയിലൂടെയും. ഒരേ ബാനര്‍ തന്നെയാണ് രണ്ടുസിനിമകളും ഇറക്കുന്നത്, ആശിര്‍വാദ് സിനിമാസ്. എന്നാല്‍ ഔദ്യോഗിക് സ്ഥിരീകരണം വന്നിട്ടില്ല. 


ലൂസിഫര്‍ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. നടന്‍ പൃഥ്വിരാജിന്റെ സംവിധാനരംഗത്തേക്കുള്ള തുടക്കമാണ് ലൂസിഫര്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണിത്. മുരളി ഗോപിയുടെ തിരക്കഥയില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, സാനിയ അയ്യപ്പന്‍, മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. മാര്‍ച്ച് 2019ന് റിലീസിനെത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.

In theaters lucifer teaser will release along with odiyan

RECOMMENDED FOR YOU: