തൃഷയുടെ 'മോഹിനി' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

NewsDesk
തൃഷയുടെ 'മോഹിനി' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

തൃഷ കൃഷ്ണന്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്ന് പറയാവുന്ന തമിഴിലെ ഹൊറര്‍ ചിത്രം മോഹിനിയുടെ തിരക്കിലാണിപ്പോള്‍. ചിത്രത്തിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണിപ്പോള്‍. പോസ്റ്ററില്‍ അവതാര്‍ രൂപത്തിലാണ് തൃഷയെ അവതരിപ്പിച്ചിരിക്കുന്നത്. 

ഒരു സ്റ്റൈലിഷ് ഹൊറര്‍ മൂവിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവതാര്‍ ചിത്രത്തിന്റെയും ഹിന്ദു പുരാണങ്ങളുടേയും പ്രചോദനമുള്‍ക്കൊണ്ടാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. തൃഷ മൊത്തത്തില്‍ നീല നിറത്തില്‍ എട്ട് കൈകളിലും ആയുധമേന്തിയ ദുര്‍ഗാദേവിയുടെ രൂപത്തിലാണുള്ളത്.ട്വിറ്ററിലൂടെ തൃഷ തന്നെയാണ് ഫ്‌സറ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുന്നത്.

Trisha Krishnan  - Mohini

ചിത്രത്തില്‍ 75 മിനിറ്റോളം കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ആയിരിക്കുമെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് പുരോഗമിക്കുന്ന ചിത്രം ഡിസ്ട്രിബ്യൂട്ടേഴ്സിനും എക്‌സിബിറ്റേഴ്‌സിനും വേണ്ടി പ്രദര്‍ശിപ്പിച്ചത് തങ്ങളിലെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും സംവിധായകന്‍ രമണ മാധേഷ് അറിയിച്ചു.സിനിമ ചിത്രീകരിച്ചിരിക്കുന്നത് മെക്‌സിക്കോ, യുകെ,തായ്‌ലന്റ് തുടങ്ങി വിദേശ രാജ്യങ്ങളിലായാണ്.


രമണ മാധേഷ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ യഥാര്‍ത്ഥ ഹൊറര്‍ സംഭവങ്ങളെ ആസ്പദമാക്കിയതായതുകൊണ്ടാണ് മോഹിനി എന്ന് പേരിട്ടിരിക്കുന്നത്. വിവേക് മെര്‍വി സംഗീതം ഒരുക്കിയിരിക്കുന്നത്. ആര്‍ ബി ഗുരിദേവിന്റേതാണ് സിനിമാറ്റോഗ്രഫി. ദിനേഷ് പൊന്നുരാജ് എഡിറ്റ് ചെയ്തിരിക്കുന്നു.

ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലിരിക്കുന്ന സിനിമ തെലുഗിലേക്കും ഡബ് ചെയ്തിട്ടുണ്ട്. ബോളിവുഡ് നടന്‍ ജാക്കി ഭഗ്നാനി ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.സ്വാമിനാഥന്‍, യോഗി ബാബു, ഗണേഷ്‌കാര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തൃഷയുടേതായി നായകി, കൊടി എന്നീ ചിത്രങ്ങള്‍ അണിയറയിലുണ്ട്.അടുത്ത വര്‍ഷത്തേക്ക് ഏകദേശം ആറോളം പ്രൊജക്ടുകളില്‍ തൃഷ കരാറൊപ്പിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍്ട്ടുകള്‍.

First look posters of Trisha's Mohini revealed. A stylish horror movie in Tamil

RECOMMENDED FOR YOU: