വിജയ് സേതുപതി-ഫഹദ് ഫാസില്‍ സിനിമ സൂപ്പര്‍ ഡീലക്‌സ് റിലീസ് തീയ്യതി,ട്രയിലര്‍

NewsDesk
വിജയ് സേതുപതി-ഫഹദ് ഫാസില്‍ സിനിമ സൂപ്പര്‍ ഡീലക്‌സ് റിലീസ് തീയ്യതി,ട്രയിലര്‍

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് ത്യാഗരാജന്‍ കുമാരരാജയുടെ സൂപ്പര്‍ ഡീലക്‌സ് തിയേറ്ററുകളിലേക്ക്. മാര്‍ച്ച് 29ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ ട്രയിലര്‍ ഫെബ്രുവരി 22ന് വൈകീട്ട് 4.30ന് ഇറക്കാനിരിക്കുകയാണ്.


ആന്തോളജി ചിത്രം സൂപ്പര്‍ ഡീലക്‌സ്, ഫഹദ് ഫാസില്‍, വിജയ് സേതുപതി, സാമന്ത, മിസ്‌കിന്‍,ഗായത്രി, രമ്യ കൃഷ്ണന്‍ എന്നിവരെത്തുന്നു. എല്ലാ താരങ്ങളും ചിത്രത്തെ കുറിച്ച് വലിയ ആവേശത്തോടെയാണ് സംസാരിക്കുന്നത്.


സിനിമയിലെ ഒരു സെഗ്മെന്റില്‍ വിജയ് സേതുപതി ട്രാന്‍സ്‌ജെന്ററായാണെത്തുന്നത്. ഇതില്‍ കൂടുതലായി ചിത്രത്തെ കുറിച്ച് ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല എന്നതും പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നു.സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയ്ക്ക് നിരവധി ഫാന്‍സുകളുണ്ട്. അദ്ദേഹത്തിന്റെ സിനിമ ആരണ്യ കാണ്ഡം ഒന്നിലധികം ദേശീയപുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. 8വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം തിരികെ എത്തുന്നുവെന്നതും കാത്തിരിപ്പിന്റെ ആവേശം കൂട്ടുന്നു.


സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നിന്നുമുള്ള പ്രഗത്ഭരായ ടെക്‌നീഷ്യന്മാര്‍ സിനിമയ്ക്ക് പിറകിലുണ്ടെന്നതും ശ്രദ്ധേയമാണ്. സംവിധായകന്‍ മിസ്‌കിനും, നളന്‍ കുമാരസ്വാമിയും ചേര്‍ന്നാണ് സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. പി എസ് വിനോദ് , ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായിരുന്ന ആളാണ് സിനിമാറ്റോഗ്രാഫര്‍,യുവാന്‍ ശങ്കര്‍ രാജ സംഗീതം നിര്‍വഹിക്കുന്നു.

fahad fazil, vijay sethupathi movie super deluxe release date announced

RECOMMENDED FOR YOU: