ടൊവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര് ക്രിസ്തുമസിന്

NewsDesk
ടൊവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര് ക്രിസ്തുമസിന്

ക്രിസ്തുമസ് അടുത്തെത്തി, ഒരുപാടു സിനിമകള്‍ വെക്കേഷനെത്തുന്നതിനായി അണിയറയില്‍ തയ്യാറാവുന്നു. ടൊവിനോ തോമസ് നായകനാകുന്ന എന്റെ ഉമ്മാന്റെ പേരും അക്കൂട്ടത്തിലേക്ക് തയ്യാറാവുകയാണ്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ഒരു ഫോട്ടോ അടുത്തിടെ ടൊവിനോ ഷെയര്‍ ചെയ്തിരുന്നു. ഡിസംബര്‍ 21ന് ചിത്രം തിയേറ്ററിലെത്തിക്കുന്നതിനായുള്ള ഒരുക്കത്തിലാണെന്ന് അറിയിക്കുകയും ചെയ്തു. ജോസ് സെബാസ്റ്റിയന്‍ ഒരുക്കുന്ന സിനിമയില്‍ ടൊവിനോയ്‌ക്കൊപ്പം ഉര്‍വ്വശിയും പ്രധാനവേഷത്തിലെത്തുന്നു. പേര് സൂചിപ്പിക്കും പോലെ അമ്മയും മകനും തമ്മിലുള്ള ബന്ധമാണ് സിനിമ പറയുന്നത്.


ജോസ് സെബാസ്റ്റിയനും ശരത് ആര്‍ നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോ സിനിമയില്‍ മലബാറില്‍ നിന്നുള്ള ഹമീദ് എന്ന ഒരു ശരാശരി മുസ്ലീം യുവാവാണ്. ആന്റിക് ഷോപ്പ് നടത്തുന്ന ആളാണ് നായകന്‍. സായി പ്രിയ എന്ന പുതുമുഖമാണ് നായികയാകുന്നത്. ശാന്തികൃഷ്ണ,ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സിദ്ദീഖ്, മാമുക്കോയ എന്നിവരും സഹതാരങ്ങളായെത്തുന്നു.


ടെക്‌നികല്‍ വിഭാഗത്തില്‍ സിനിമാറ്റോഗ്രാഫറാകുന്നത് സെപെയ്‌നില്‍ നിന്നുള്ള ജോര്‍ഡി പ്ലാനല്‍ ക്ലോസയാണ്. ഗോപി സുന്ദറിന്റേതാണ് സംഗീതം. മഹേഷ് നാരായണന്‍ എഡിറ്റിംഗ് ചെയ്യുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും അല്‍ താരി മൂവീസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ente ummante peru will release on christmas

RECOMMENDED FOR YOU: