മോഹന്‍ലാല്‍ ചിത്രം ഡ്രാമ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

NewsDesk
മോഹന്‍ലാല്‍ ചിത്രം ഡ്രാമ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംവിധായകനും നടനും വീണ്ടും ഒന്നിക്കുന്നത്. 


മുന്‍ രഞ്ജിത് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഡ്രാമ ഒരു കോമഡി ചിത്രമാണ്.തമാശയ്ക്കും കുടുംബബന്ധങ്ങള്‍ , വികാരങ്ങള്‍ എന്നിവക്കെല്ലാം പ്രാധാന്യം നല്‍കിയുള്ള ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും ഡ്രാമ എന്നാണ് പറയുന്നത്. 


യുകെ അടിസ്ഥാനമാക്കിയാണ് ഡ്രാമയുടെ കഥ. മോഹന്‍ലാലും ആശ ശരതും അവതരിപ്പിക്കുന്ന ദമ്പതികളെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ. രാജശേഖരന്‍ അഥവാ രാജു ആണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്, രേഖ അദ്ദേഹത്തിന്റെ ഭാര്യയായാണ് ആശ ശരത് എത്തുന്നത്. പഴയ മോഹന്‍ലാലിനെ ഈ ചിത്രത്തിലൂടെ തിരികെ ലഭിക്കുമെന്നാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബൈജു സന്തോഷ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. 


അരുന്ധതി നാഗ്, നിരഞ്ജ് മണിയന്‍പിള്ള രാജു, സിദ്ദീഖ്, ദിലീഷ് പോത്തന്‍, ശ്യാം പ്രസാദ്, കനിഹ, സുബി സുരേഷ്, രഞ്ജി പണിക്കര്‍, ശാലിന്‍ സോയ, ടിനി ടോം എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.


ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റേയും വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എംകെ നാസറും മഹാസുബൈറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ 1ന് ചിത്രം തിയേറ്ററിലെത്തും.
 

drama first look poster released

RECOMMENDED FOR YOU: