ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ ടീസര്‍

NewsDesk
ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ ടീസര്‍

ദിലീപിന്റെ അടുത്ത ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ റിലീസിംഗിനൊരുങ്ങുകയാണ്. ബി ഉണ്ണിക്കൃഷ്ണന്‍ ഒരുക്കുന്ന ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഒരു പാടു പ്രശ്‌നങ്ങളുള്ള ഒരു വക്കീലായാണ് ചിത്രത്തില്‍ ദിലീപെത്തുന്നത്. 

കോടതി സമക്ഷം ബാലന്‍ വക്കീല്‍ ബി ഉണ്ണിക്കൃഷ്ണന്‍ ആണ് തിരക്കഥ ഒരുക്കുന്നത്. മംമ്ത മോഹന്‍ദാസ്,പ്രിയ ആനന്ദ് എന്നിവരാണ് നായികാവേഷത്തിലെത്തുന്നത്. ദിലീപിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് ഇരുവരുമെത്തുന്നത്. 


സിനിമയുടെ ടെക്‌നിക്കല്‍ വിഭാഗത്തില്‍ സിനിമാറ്റോഗ്രാഫര്‍ അഖില്‍ ജോര്‍ജ്ജ്, സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍, രാഹുല്‍ രാജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവരാണ് എത്തുന്നത്. 


ബോളിവുഡ് പ്രൊഡക്ഷന്‍ വയകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ഈ സിനിമയിലൂടെ മലയാളത്തിലേക്ക് കടക്കുകയാണ്. സിനിമയുടെ റിലീസ് തീയ്യതി അടുത്തുതന്നെ പ്രഖ്യാപിക്കാനിരിക്കുകയാണ്.
 

RECOMMENDED FOR YOU:

Connect With Us

EXPLORE MORE