ജി പ്രജിത് ചിത്രത്തില്‍ ബിജു മേനോനും അനുസിതാരയും

NewsDesk
ജി പ്രജിത് ചിത്രത്തില്‍ ബിജു മേനോനും അനുസിതാരയും

പടയോട്ടത്തിനുശേഷം ബിജു മേനോനും അനുസിതാരയും വീണ്ടും ഒന്നിക്കുന്നു. ഒരു വടക്കന്‍ സെല്‍ഫി സംവിധായകന്‍ ജി പ്രജിത്തിന്റെ അടുത്ത ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. 


സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം എന്റര്‍ടെയ്‌നര്‍ ആയിരിക്കും. ബിജുമേനോന്‍ കല്പണിക്കാരനായാണ് ചിത്രത്തിലെത്തുന്നത്. 


അനു സിതാര മോളിവുഡില്‍ തിരക്കുള്ള താരമായി മാറിയിരിക്കുന്നു. ഒരു കുപ്രസിദ്ധ പയ്യന്‍, ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു... ടൊവിനോയ്‌ക്കൊപ്പം, ജോണി ജോണി യെസ് അപ്പ കുഞ്ചാക്കോ ബോബന്റെ കൂടെ, എകെ സാജന്‍ ചിത്രം എന്നിവയിലെല്ലാം താരം ഉണ്ട്.

Biju menon and Anu sithara team up again for G Prajith's next

RECOMMENDED FOR YOU: