ഒമിക്രോൺ വ്യാപനം, റിലീസ് മാറ്റി വമ്പൻ ചിത്രങ്ങൾ

NewsDesk
ഒമിക്രോൺ വ്യാപനം, റിലീസ് മാറ്റി വമ്പൻ ചിത്രങ്ങൾ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഒമിക്രോൺ വകഭേദഭീഷണിയെ തുടർന്ന് പാൻ ഇന്ത്യ ബി​ഗ് ബജറ്റ് സിനിമകൾ റിലീസ് മാറ്റുന്നു. തെലു​ഗിൽ എസ്എസ് രാജമൗലി ചിത്രം ആർആർആർ ജനുവരി ആദ്യവാരം റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ആദ്യം റിലീസ് മാറ്റിയത്. ഹിന്ദി, തെലു​ഗ്, തമിഴ് സിനിമകളാണ് റിലീസ് മാറ്റിയിട്ടുള്ളത്. മലയാള ചിത്രങ്ങളായ രണ്ട് റിലീസ് ചെയ്തു. മേപ്പടിയാൻ, സല്യൂട്ട് തുടങ്ങിയ സിനിമകൾ ജനുവരി 14ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

ബോളിവുഡിൽ ഷാഹിദ് കപൂർ നായകനായെത്തുന്ന ജഴ്സി റിലീസ് ആണ് മാറ്റിയത്. ​ഗൗതം ടിന്നാന്നൂരി സംവിധാനം ചെയ്ത സിനിമ ഡിസംബർ 31ന് റിലീസ് ചെയ്യാനിരുന്നതാണ്. 

പ്രഭാസ് നായകനായെത്തുന്ന രാധാകൃഷ്ണകുമാർ ഒരുക്കിയ രാധേശ്യാം ജനുവരി 14ന് റിലീസ് ചെയ്യാനിരുന്നതാണ്. ചിത്രത്തിൽ പൂജ ഹെഡ്ജെ നായികയായെത്തുന്നു. സിനിമയുടെ റിലീസ് മാറ്റി വച്ചതായി അണിയറക്കാർ അറിയിച്ചിരിക്കുകയാണ്. 

തമിഴ് ചിത്രം വാലിമൈ , അജിത് നായകനായെത്തുന്ന സിനിമയുടെ റിലീസും മാറ്റുന്നതായി അറിയിച്ചിരിക്കുന്നു. പൊങ്കൽ റിലീസായി ജനുവരി 13ന് എത്താനിരുന്നതായിരുന്നു സിനിമ. എച്ച് വിനോദ് സിനിമ സംവിധാനം ചെയ്തത്. 

അക്ഷയ്കുമാറിന്റെ പൃഥ്വിരാജ് ആണ് ജനുവരിയിൽ റിലീസ് മാറ്റിയ മറ്റൊരു സിനിമ. യഷ് രാജ് ഫിലിംസ് നിർമ്മിച്ച സിനിമ 21ന് റിലീസ് ചെയ്യാനിരുന്നതാണ്. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നു. 

big budget movie releases postponed due to covid surge

RECOMMENDED FOR YOU: