നടി ഭാവന വിവാഹിതയായി

NewsDesk
നടി ഭാവന വിവാഹിതയായി

നടി ഭാവനയും കന്നഡ സിനിമാനിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം തൃശ്ശൂര്‍ തിരവമ്പാടി ക്ഷേത്രത്തില്‍ വച്ച്് നടന്നു. ജനുവരി 22 രാവിലെ 9.45നും 10നും ഇടയിലായിരുന്നു ചടങ്ങ്. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ക്ഷേത്രത്തില്‍ ആരും എത്തിയിരുന്നില്ല. വന്‍ജനതിരക്കായിരുന്നു ക്ഷേത്രത്തില്‍.

ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയ ശേഷം വരന്‍ നവീന്റെ നാട്ടിലെ ചില ചടങ്ങുകളും നടത്തി. ദമ്പതികള്‍ പിന്നീട് തൃശ്ശൂര്‍ കോവിലകത്തുംപാടത്തെ ജവഹര്‍ലാല്‍ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് പുറപ്പെടുകയാണുണ്ടായത്. അവിടെയാണ് ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള സ്‌നേഹവിരുന്ന് സംഘടപ്പിച്ചിരിക്കുന്നത്.

കണ്‍വന്‍ഷന്‍ സെന്ററിലെത്തിയ ശേഷം ഇരുവരും മാധ്യമങ്ങളെ കാണുകയും എല്ലാവര്‍ക്കും താരം നന്ദി പറയുകയുമുണ്ടായി. സെന്ററിനകത്ത് മാധ്യമങ്ങള്‍ക്കും മറ്റും കടുത്ത നിയന്ത്രണമുണ്ട്.
വൈകീട്ട് ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് സിനിമാസുഹൃത്തുക്കള്‍ക്കും മറ്റുമായി വിരുന്നൊരുക്കിയിട്ടുണ്ട്.

bhavana weds naveen from thiruvanmbadi temple thrissur

RECOMMENDED FOR YOU: