ബാഹുബലി നായകന്‍ പ്രഭാസ് ബോളിവുഡിലേക്ക്

NewsDesk
ബാഹുബലി നായകന്‍ പ്രഭാസ് ബോളിവുഡിലേക്ക്

ബാഹുബലി വിജയത്തോടെ നായകന്‍ പ്രഭാസിന്റെ ബോളിവുഡ് അരങ്ങേറ്റത്തെപറ്റി വാര്‍ത്തകള്‍ പലതും ഉണ്ടായിരുന്നു. ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് താരം തന്നെ ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുന്നു. ബാഹുബലി ഹിന്ദിയിലേക്ക് മൊഴിമാറ്റിയ കരണ്‍ ജോഹര്‍ തന്നെയാണോ ബോളിവുഡില്‍ നായകന്റെ അരങ്ങേറ്റം സാധ്യമാക്കുന്നതെന്ന് ഉറപ്പില്ല. വ്യക്തമായ കാര്യം താരം റൊമാന്റിക് ബോളിവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത് എന്നതാണ്.

വാര്‍ത്തയെ കുറിച്ച് താരം പറഞ്ഞത്, ഹിന്ദി സിനിമകള്‍ ധാരാളം താന്‍ കണ്ടിട്ടുണ്ട്, ഞാന്‍ ഹൈദരാബാദിലാണ് താമസിക്കുന്നത്; അവിടെ 60ശതമാനത്തിലധികം ആളുകള്‍ ഹിന്ദി സംസാരിക്കുന്നവരാണ്. ബോളിവുഡില്‍ ധാരാളം നല്ല ഓഫറുകള്‍ വരുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പെ ഒരു സ്രിക്പ്റ്റ് താന്‍ ഓകെ പറഞ്ഞിരുന്നു. അതൊരു ലൗ സ്റ്റോറിയാണ്. സാഹോയ്ക്കു ശേഷം അതായിരിക്കും ചെയ്യുക.

ബോളിവുഡ് സര്‍ക്കിളിലേക്ക് താരത്തെ ഇന്‍ഡ്രട്യൂസ് ചെയ്തതിന് കരണ്‍ ജോഹറിന് നന്ദി പറയാനും താരം മറന്നില്ല. ബോളിവുഡിലെ സുഹൃത്തുക്കളെ കുറിച്ചും കരണ്‍ ജോഹരുമായുള്ള സൗഹൃദം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പ്രഭാസ് പറയുകയുണ്ടായി.

ഇപ്പോള്‍ പ്രഭാസ് സാഹോ ഷൂട്ടിംഗിനായി അബുദാബിയിലാണുള്ളത്. ഏറെ നാളുകള്‍ക്ക് ശേഷം ഒരു ആക്ഷന്‍ ചിത്രവുമായെത്തുകയാണ് പ്രഭാസ്. നായികാവേഷം ചെയ്യുന്ന ശ്രദ്ധ കപൂറിനെ പറ്റിയും താരം പറഞ്ഞു. സുജീത് ആണ് സാഹോ ഒരുക്കുന്നത്. പ്രമോദ് ഉപ്പളപട്ടി, വി വംശി കൃഷ്ണറെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

bhahubali hero prabhas confirmed his bollywood entry

RECOMMENDED FOR YOU: