ബാഹുബലി 2 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

NewsDesk
ബാഹുബലി 2 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 

ഒരു കയ്യില്‍ വാളും മറുകയ്യില്‍ ചങ്ങലയും ചുഴറ്റി വരുന്ന ബാഹുബലിയെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ശനിയാഴ്ച(22-10-2016) മുംബൈയില്‍ വച്ചു നടന്ന പതിനെട്ടാമത് മാമി ഫിലിം ഫെസ്റ്റിവലില്‍ വച്ച് ബാഹുബലി സംവിധായകന്‍ രാജമൗലി ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നായകന്‍ പ്രഭാസ് , നായികമാരായ അനുഷ്‌ക ഷെട്ടി, തമന്ന തുടങ്ങിയവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു.

MAHENDRA BAAHUBALI is ARRIVING .... #Baahubali2FirstLook. #WKKB. . pic.twitter.com/HR5ATDnqQC

— rajamouli ss (@ssrajamouli) October 22, 2016


ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് തീര്‍ത്ത് അടുത്ത വര്‍ഷം (2017) ഏപ്രില്‍ 28 ന് ചിത്രം- ബാഹുബലി ദി കണ്‍ക്ലൂഷന്‍ തിയേറ്ററിലെത്തും. 

First look of Baahubali 2 the conclusion will be out on 22nd oct, a day before Prabhas' birthday#WKKB pic.twitter.com/2Fc2ifIg3a

— rajamouli ss (@ssrajamouli) September 30, 2016

 

Bahubali 2 - the Conclusion first look poster released on October 22 2016

RECOMMENDED FOR YOU: