ഓട്ടര്‍ഷ : പുതിയ ഗാനം 'നീ കണ്ടാ'

NewsDesk
ഓട്ടര്‍ഷ : പുതിയ ഗാനം 'നീ കണ്ടാ'

ഓട്ടര്‍ഷ സിനിമയുടെ അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. നീ കണ്ട എന്നു തുടങ്ങുന്ന ഗാനം തീര്‍ച്ചയായും പ്രേക്ഷകരുടെ ആവേശം കൂട്ടും. 


സാധാരണക്കാരായ ഓട്ടോഡ്രൈവര്‍മാരാണ് ഗാനരംഗത്തുള്ളത്. അതുതന്നെയാണ് പാട്ടിന്റെ പ്രധാന ആകര്‍ഷണവും. അനുശ്രീ കൂടി ഭാഗമായ ഓട്ടോ ഡ്രൈവര്‍മാരുടെ ഒരു ആഘോഷമാണ് ഗാനം. എയ് ഓട്ടോ എന്ന പഴയ മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനത്തിന്റെ അതേ ഓളം ഈ ഗാനവും ഉണ്ടാക്കുന്നു. ഏയ് ഓട്ടോ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഓട്ടോ ഡ്രൈവറായിരുന്നു. 


സാധാരണക്കാര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണിത്. കേരളത്തിലെ സാധാരണക്കാരായ ഓട്ടോഡ്രൈവര്‍മാരുടെ കഥ പറയുന്ന ചിത്രമാണിത്. സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തതും ഓട്ടോ ഡ്രൈവര്‍മാരായിരുന്നു. 


സിനിമാറ്റോഗ്രാഫര്‍ ആയിരുന്ന സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഓട്ടര്‍ഷ. സിനിമയുടെ സിനിമാറ്റോഗ്രാഫിയും സുജിത് തന്നെയാണ് ചെയ്തത്.ജയരാജ് മിത്രയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ലാര്‍വ ക്ലബിന്റെ ബാനറില്‍ സുജിത് വാസുദേവും മഞ്ജു പിള്ളയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. രാജീവ് നായര്‍, വൈശാഖ്, ബി ടി അനില്‍ കുമാര്‍ എന്നിവരുടെ വരികള്‍ക്ക് ശരത് സംഗീതം നല്‍കിയിരിക്കുന്നു.
 

RECOMMENDED FOR YOU:

Connect With Us

EXPLORE MORE