ആഷിഖ് അബുവിന്റെ മായാനദി റീ റിലീസിംഗിന്

NewsDesk
ആഷിഖ് അബുവിന്റെ മായാനദി റീ റിലീസിംഗിന്

മാത്തന്റേയും അപ്പുവിന്റെയും റൊമാന്റിക് സ്റ്റോറി ഒരിക്കല്‍ കൂടി തിയേറ്ററുകളില്‍ കാണാം. ആഷിഖ് അബു ചിത്രം റീ റിലീസ് ചെയ്യാനൊരുങ്ങുന്നു. എന്നാല്‍ തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ മാത്രമേ ചിത്രം പ്രദര്‍ശനത്തിനെത്തൂവെന്ന് ആഷിഖ് പറഞ്ഞു.


ടൊവിനോ തോമസിന്റെയും ഐശ്വര്യ ലക്ഷ്മിയുടേയും അഭിനയം ഏറെ മികച്ചതായിരുന്നു. റെക്‌സ് വിജയന്‍ കമ്പോസ് ചെയ്ത പാട്ടുകളും പ്രേക്ഷകര്‍ വന്‍സ്വീകരണത്തോടെ ഏറ്റുവാങ്ങി. സിനിമയിലെ മിഴിയില്‍ നിന്നും എന്നു തുടങ്ങുന്ന ഗാനത്തിന് ഗസല്‍ മാസ്റ്റര്‍ ഷബാസ് അമന്‍ കേരളസംസ്ഥാനപുരസ്‌കാരവും സ്വന്തമാക്കി.


കുറച്ചു ആഴ്ചകള്‍ക്ക് മുന്വാണ് ചിത്രത്തിന്റെ ഡിവിഡി പുറത്തിറക്കിയത്. സിനിമയുടെ പോപുലാരിറ്റി പിന്നെയും വര്‍ദ്ധിക്കുകയാണുണ്ടായത്. കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു സിനിമ റിലീസ് ചെയ്തത്.

ashique abu's mayanadhi to re release

RECOMMENDED FOR YOU: