ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ മേരി ജാന്‍ പ്രഖ്യാപിച്ചു

NewsDesk
ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ മേരി ജാന്‍ പ്രഖ്യാപിച്ചു

ആന്റണി വര്‍ഗ്ഗീസ് പുതിയ സിനിമ പ്രഖ്യാപിച്ചു. മേരി ജാന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിഷേക് കെ എസ് ആണ്. അനുരാജ് ഒബി തിരക്കഥ ഒരുക്കുന്ന സിനിമ ഡോ. പോള്‍ വര്‍ഗ്ഗീസ് പോള്‍സ് എന്റര്‍ടെയ്ന്‍മെന്റ് ബാനറില്‍ നിര്‍മ്മിക്കുന്നു. സംവിധായകന്‍ അഭിഷേക് കെഎസ് ആന്റണിയുടെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ ഷോര്‍ട്ട് ഫിലിമുകളില്‍ ഒരുമിച്ചിട്ടുമുണ്ട്. സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ആന്റണിയുടെ അടുത്ത റിലീസ് ആനപറമ്പിലെ വേള്‍ഡ് കപ്പ്, ഒരു ഫുട്‌ബോള്‍ ബേസ്ഡ് സിനിമ, നവാഗതനായ നിഖില്‍ പ്രേമരാജ് ഒരുക്കുന്നു. അജഗജാന്തരം ചിത്രീകരണത്തിലാണ് താരമിപ്പോള്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ ഫെയിം ടിനു പാപ്പച്ചന്‍ തന്നെയാണ് ചിത്രമൊരുക്കുന്നത്.


നിതിഷ് സഹദേവ് ഒരുക്കുന്ന ഫാലിമി, ജൂഡ് ആന്റണി ജോസഫ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. നവാഗതസംവിധായകന്‍ നഹാസ് ഹിദായത്ത് ഒരുക്കുന്ന ക്യാമ്പസ് ബേസ്ഡ് മാസ് എന്റര്‍ടെയ്‌നര്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ അണിയറക്കാര്‍ക്കൊപ്പം പുതിയ സിനിമ, വിനീത് വാസുദേവന്‍ സംവിധാനം ചെയ്യുന്നു.

antony varghese announces new project meri jaan

Viral News

...
...
...

RECOMMENDED FOR YOU: