ആനക്കള്ളന്‍ ട്രയിലറെത്തി

NewsDesk
ആനക്കള്ളന്‍ ട്രയിലറെത്തി

ബിജു മേനോന്‍ അനുശ്രീ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ആനക്കള്ളന്‍ തിയേറ്ററുകളിലേക്ക് അടുത്തുതന്നെ എത്താനിരിക്കുകയാണ്. അതിനുമുന്നോടിയായി അണിയറക്കാര്‍ ചിത്രത്തിന്റെ ട്രയിലര്‍ ഇറക്കിയിരിക്കുകയാണ്. സിനിമയിലെ കുറെ തമാശ രംഗങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള ഒരു ട്രയിലര്‍. 
നായകന്‍ ബിജു മേനോന് ലേലം എന്ന ഹിറ്റ് ചിത്രത്തിലെ സുരേഷ് ഗോപി കഥാപാത്രം ആനക്കാട്ടില്‍ ചാക്കോച്ചി എന്ന പേരുമായി എന്തോ ഒരു ബന്ധം ട്രയിലര്‍ സൂചന നല്‍കുന്നു. പോലീസ് ആണെന്നും കള്ളനാണെന്നുമൊക്കെയുള്ള സൂചനകളുണ്ട്. 


സറ്റയര്‍ വിഭാഗത്തിലൊരുക്കിയിരിക്കുന്ന ചിത്രം കുട്ടനാട്, പാലക്കാട്, തൃശ്ശൂര്‍ ,തിരുവനന്തപുരം ഭാഗങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. നാദിര്‍ഷയുടെ സംഗീതമാണ് സിനിമയില്‍.


സിദ്ദീഖ്, സായ് കുമാര്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ധര്‍മ്മജന്‍,ഇന്ദ്രന്‍സ്, ബിനു പണിക്കര്‍, പ്രിയങ്ത, കനിഹ, ഷംന കാസിം, ഹരീഷ് കണാരന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ സിനിമയിലുണ്ട്.

anakallan trailer released

RECOMMENDED FOR YOU: