അല്ലു സിരിഷ് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പിന്മാറുന്നു, ഡേറ്റ് പ്രശ്‌നം കാരണം

NewsDesk
അല്ലു സിരിഷ് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പിന്മാറുന്നു, ഡേറ്റ് പ്രശ്‌നം കാരണം

അല്ലു സിരിഷ് മുമ്പ് മോഹന്‍ലാലിനൊപ്പം 1971 ബിയോണ്ട് എന്ന മലയാളസിനിമയില്‍ ഒന്നിച്ചിരുന്നു.താരം സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന തമിഴ് സിനിമയില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഹന്‍ലാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അല്ലുവിന്റെ എബിസിഡി റീമേക്ക് ചിത്രവുമായുള്ള ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലമാണ് ചിത്രത്തില്‍ നിന്നും പിന്മാറുന്നത്.


സോഷ്യല്‍മീഡിയ പേജിലൂടെയാണ് താരം പിന്മാറുന്ന കാര്യം അറിയിച്ചത്. മോഹന്‍ലാല്‍ സൂര്യ ചിത്രം സംവിധാനം ചെയ്യുന്നത് കെവി ആനന്ദ് ആണ്. അദ്ദേഹത്തിന് തന്റെ പ്രശ്‌നം മനസ്സിലായിട്ടുണ്ടെന്നും. സിനിമ നന്നാവണമെന്ന് ആഗ്രഹിക്കുന്ന അദ്ദേഹം തന്റെ തീരുമാനത്തെ പരിഗണിച്ചുവെന്നുമാണ് അല്ലു സിരിഷ് അറിയിച്ചിരിക്കുന്നത്.

allu sirish drop out from mohanlal surya movie

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE