വിശ്വാസപൂര്‍വ്വം മന്‍സൂറില്‍ ശ്വേതാമേനോനും ഗൗതമിക്കും പകരം സറീനാ വഹാബ്, ആശാ ശരത് 

NewsDesk
വിശ്വാസപൂര്‍വ്വം മന്‍സൂറില്‍ ശ്വേതാമേനോനും ഗൗതമിക്കും പകരം സറീനാ വഹാബ്, ആശാ ശരത് 

പി ടി കുഞ്ഞു മുഹമ്മദിന്റെ തുടങ്ങാനിരിക്കുന്ന വിശ്വാസ പൂര്‍വം മന്‍സൂര്‍ എന്ന സിനിമയില്‍ ശ്വേതാമേനോന്‍ പ്രധാനപ്പെട്ട വേഷം ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡേറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് ശ്വേത സിനിമയില്‍ നിന്നും ഒഴിവാകുന്നതിനാല്‍ സറീന വഹാബ് ആ കഥാപാത്രം ചെയ്യുമെന്നാണ്. സറീന വീണ്ടും മലയാളത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷവതിയാണെന്നും പിടി കുഞ്ഞുമുഹമ്മദ് കൂട്ടിചേര്‍ത്തു.

സിനിമ ഒരു സാമൂഹികപ്രശ്‌നമാണ് പറയുന്നത്. സ്ത്രീ പ്രാധാന്യമൂള്ള വിഷയവുമാണ്. ഈ സിനിമ രണ്ട് സ്ത്രീകളെ പറ്റിയാണ് - അമ്മയും മകളും - ഒരു കലാപത്തില്‍ നിന്നും രക്ഷപ്പെട്ട് കേരളത്തില്‍ എത്തിപ്പെട്ടവരാണ് അവര്‍. സറീന അമ്മയുടെ വേഷത്തിലെത്തുമ്പോള്‍ പ്രയാഗ മാര്‍ട്ടിന്‍ മകളാകുന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍ സിനിമയിലേക്ക് മുമ്പേ കാസ്റ്റ് ചെയ്തിരുന്ന ഗൗതമിയും ഒഴിവാകുന്നതിനാല്‍ ആ കഥാപാത്രത്തെ ആശ ശരതായിരിക്കും അവതരിപ്പിക്കുക. റോഷന്‍ മാത്യുവിന്റെ അമ്മയായിട്ടായിരിക്കും ആശ എത്തുക. ലിയോണ ലിഷോയ് സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നും സംവിധായകന്‍ പറഞ്ഞു. തലശ്ശേരിയില്‍ ഈ മാസം 24ന് സിനിമയുടെ ചിത്രീകരണം തുടങ്ങും.
 

Zarina Wahab and Asha Sarath replaces Shweta menon and Gautami in viswasapoorvam mansoor

RECOMMENDED FOR YOU: