കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ ട്രയിലര്‍

NewsDesk
കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ ട്രയിലര്‍

ദുല്‍ഖര്‍സല്‍മാന്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ എന്ന സ്വന്തം തമിഴ് സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തു. നീണ്ട നാളുകള്‍ക്ക് ശേഷം സിനിമ റിലീസിംഗിനൊരുങ്ങുകയാണ്. കഴിഞ്ഞവര്‍ഷം അവസാനം തന്നെ റിലീസ് ചെയ്യാനിരുന്നതായിരുന്നു സിനിമ. എന്നാല്‍ അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു.


ദേശിംഗ പെരിയസാമി ഒരുക്കുന്ന സിനിമയില്‍ ദുല്‍ഖര്‍ ഹാപ്പി ഗോ ലക്കി ഐടി പ്രൊഫഷണല്‍ സിദാര്‍ത്ഥ അഥവ സിദ് എന്ന കഥാപാത്രമായാണെത്തുന്നത്. റിതു വര്‍മ്മ തെലുഗു ചിത്രം പെല്ലി ചൂപ്ലു ഫെയിം, ആണ് നായികയായെത്തുന്നത്.  പ്രൊമോകളില്‍ നിന്നും തന്നെ സിനിമ കളര്‍ഫുള്‍ റൊമാന്റിക് കോമഡിയായിരിക്കുമെന്ന സൂചനകള്‍ ലഭിക്കുന്നു.


പോപുലര്‍ ടെലിവിഷന്‍ അവതാരകന്‍ രക്ഷന്‍, നിരഞ്ജനി അഹാത്യന്‍, പ്രശസ്ത സിനിമാസംവിധായകന്‍ ഗൗതം മേനോന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. കെ എം ഭാസ്‌കര്‍ സിനിമാറ്റോഗ്രാഫിയും പ്രവീണ്‍ ആന്റണി എഡിറ്റിംഗും ചെയ്യുന്ന സിനിമയില്‍ സംഗീതം ഒരുക്കുന്നത് മ്യൂസിക് ബാന്റ് മസാല കഫേ ആണ്. ബാക്കഗ്രൗണ്ട സ്‌കോര്‍ ഹര്‍ഷ് വര്‍ധന്‍ രാമേശ്വരും.
 
ആന്റോ ജോസഫ് ഫിലിം കമ്പനിയും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE