വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അന്ന രേഷ്മ രാജന്‍ ജോഡികളായെത്തുന്നു

NewsDesk
വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അന്ന രേഷ്മ രാജന്‍ ജോഡികളായെത്തുന്നു

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അങ്കമാലി ഡയറീസ് ഫെയിം അന്ന രേഷ്മ രാജന്‍ എന്നിവര്‍ ആദ്യമായി ഒരുമിക്കുന്നു. സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പേരിട്ടിട്ടില്ല. ഹെവന്‍ലി ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുകയാണ്. ജൂലൈ 2ന് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ സോഷ്യല്‍മീഡിയയിലൂടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് സിനിമ പ്രഖ്യാപിക്കാനിരിക്കുകയാണ്.

വിഷ്ണു, അന്ന രേഷ്്മ എന്നിവര്‍ക്കൊപ്പം ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ടിനി ടോം, സുധി കൊപ്പ, അനീഷ് ജി മേനോന്‍ എന്നിവരുമെത്തുന്നു. അണിയറയില്‍ സിനിമാറ്റോഗ്രാഫി ചെയ്യുന്നത് അനീഷ് ലാല്‍, എഡിറ്റിംഗ് മനോജ് കണ്ണോത്ത്. ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പമായിരിക്കും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE